നാഷണൽ ഹെറാൾഡ് കേസ്; സോണിയ നാളെ ഇഡിക്ക് മുൻപിൽ ഹാജരാകും; പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ്; ഖാർഗെയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കളുടെ യോഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാഷണൽ ഹെറാൾഡ് കേസ്; സോണിയ നാളെ ഇഡിക്ക് മുൻപിൽ ഹാജരാകും; പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ്; ഖാർഗെയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കളുടെ യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 08:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നാളെ (വ്യാഴാഴ്ച) ഇഡിക്ക് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകും. അതേസമയം സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. നേരത്തെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോഴും കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധങ്ങളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ വൈകിട്ട് യോഗം ചേർന്നു. ഇഡി പോലുളള പാവകളെ കണ്ട് പേടിക്കില്ലെന്ന് യോഗത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.

ജൂൺ 23 നായിരുന്നു സോണിയയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോവിഡാനന്തര പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെന്നും നീട്ടിവെയ്‌ക്കണമെന്നും ഇവർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ജൂലൈ 21 ന് ഹാജരാകാൻ നിർദ്ദേശിച്ചത്. ജൂൺ എട്ടിനാണ് സോണിയയ്‌ക്ക് ഇഡി സമൻസ് അയച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ജൂൺ 12 ഓടെ ശ്വാസതടസം ഉൾപ്പെടെയുളള പ്രശ്‌നങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു.

സോണിയ കൂടി ചോദ്യം ചെയ്യലിന് വിധേയമാകുന്നതോടെ കൂടുതൽ പ്രതിരോധത്തിലാവുകയാണ് കോൺഗ്രസ്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണൽസും സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ആരോപിച്ചാണ് അന്വേഷണം. കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി യങ് ഇന്ത്യ നടത്തിയ സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് ആരോപിക്കുന്നുണ്ട്. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.

നാളെ രാജ്യതലസ്ഥാനത്തും സംസ്ഥാനതലസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കേസി വേണുഗോപാൽ പറഞ്ഞു. രാഹുൽഗാന്ധിയെ ഇഡി 5 ദിവസം ചോദ്യം ചെയ്തിരുന്നു.

 

Tags: നാഷണൽ ഹെറാൾഡ്ചോദ്യം ചെയ്യൽസോണിയഇഡികള്ളപ്പണം വെളുപ്പിക്കൽ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies