ധർമസ്ഥല ക്ഷേത്ര രക്ഷാധികാരി വീരേന്ദ്ര ഹെഗ്‌ഡെ രാജ്യസഭ എംപി ആയി സത്യപ്രതിജ്ഞ ചെയ്തു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമസ്ഥല ക്ഷേത്ര രക്ഷാധികാരി വീരേന്ദ്ര ഹെഗ്‌ഡെ രാജ്യസഭ എംപി ആയി സത്യപ്രതിജ്ഞ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിന്റെ ഭരണാധികാരി ഡി. വീരേന്ദ്ര ഹെഗ്‌ഡെ സത്യപ്രതിജ്ഞ ചെയ്തു. കർണാടകയുടെ തീരദേശ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വമാണ് അദ്ദേഹം.

ദക്ഷിണ കന്നട ജില്ലയിലെ പ്രശസ്തമായ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയാണ് 73 കാരനായ ഹെഗ്‌ഡെ. അദ്ദേഹത്തിന്റെ സാമൂഹിക സേവന മേഖലയിലെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര സന്ദർശന വേളയിൽ പ്രശംസിച്ചിരുന്നു. അഞ്ച് ദശാബ്ദകാലമായി വികസന മേഖലയിലും സജീവമാണ്. ഗ്രാമവികസനത്തിനും സ്വയം തൊഴിലിനുമായി വിവിധ പദ്ധതികളാണ് ആരംഭിച്ചത്. ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്‌മെന്റ് പ്രോജക്ട് ഇത്തരത്തിൽ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയായിരുന്നു. 49 ലക്ഷത്തോളം പേരാണ് പദ്ധതിയിൽ അംഗങ്ങളായത്. 1972 മുതൽ പ്രതിവർഷം സമൂഹ വിവാഹങ്ങളും നടത്തുന്നു. 10,000 ത്തിലധികം ദമ്പതികളാണ് പദ്ധതി പ്രകാരം വിവാഹിതരായത്. കലാ മേഖലയിലും സംഭാവനകൾ നൽകിയിട്ടുണ്ട്. യക്ഷഗാനങ്ങളായിരുന്നു എഴുത്തുകളിൽ മിക്കവയും. കലാസ്‌നേഹിയായ അദ്ദേഹം പ്രതിമാസ വാരികയായ മഞ്ജുവാണി പ്രസിദ്ധീകരിക്കുന്നു. പുരാവസ്തു ശേഖരണത്തിനായി മഞ്ജുഷ എന്ന മ്യൂസിയവും ആരംഭിച്ചു.

രാജ്യം 2015 ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു. കർണാടക സർക്കാരിന്റെ പരമോന്നത ബഹുമതിയായ കർണാടക രത്‌ന അവാർഡ് 2009 ൽ നൽകുകയും ചെയ്തു.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖരിൽ സംഗീത സംവിധായകൻ ഇളയരാജ, കായികതാരം പിടി ഉഷ, തിരക്കഥാകൃത്ത് വി. വിജയേന്ദ്ര പ്രസാദ് എന്നിവരുമുൾപ്പെടുന്നു. 2021 സെപ്തംബർ 13 മുൻ കേന്ദ്രമന്ത്രി ഓസ്‌കാർ ഫെർണാണ്ടസിന്റെ നിര്യാണത്തിനു ശേഷം കർണാടകയിലെ തീരദേശ മേഖലയിൽ നിന്ന് രാജ്യസഭയിലെത്തുന്ന പ്രതിനിധിയാണ് ഹെഗ്‌ഡെ.

Tags: KarnatakaRajyasabha MPveerendra heggade
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies