തിരുവനന്തപുരം: കേരളത്തിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന് വി ഡി സതീശൻ പറയുന്നത് മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് മുഖ്യമന്ത്രി നന്ദി പറഞ്ഞതോടെ മാച്ച് ഫിക്സിംഗാണ് നടക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ പ്രതിപക്ഷം എന്തിനാണ് സമരം ചെയ്തതെന്ന് സതീശൻ പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇഡി വേണ്ട സിബിഐ മതിയെന്ന് സതീശൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇത്രയും അധ:പതിച്ച പ്രതിപക്ഷത്തിന് കാശിക്ക് പോവുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നത് കൊണ്ടാണ് ഇഡി കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. സതീശനും ഇത് തന്നെയാണ് നേരത്തെ നിയമസഭയിൽ പറഞ്ഞത്. ഇപ്പോൾ നിലപാട് മാറ്റിയത് അഡ്ജസ്റ്റ്മെൻറാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Comments