മൃഗങ്ങളുടെ നിഷ്കളങ്കമായ ചിത്രങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്. അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു എലിയുടെ ഫോട്ടോ ഷൂട്ട്. Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “നിങ്ങൾ എപ്പോഴെങ്കിലും ഒരു കാട്ടിലെ എലിയുടെ ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ടോ?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വൈൽഡ് ഫോട്ടോഗ്രാഫറായ ജൂലിയൻ റാഡിനാണ് എലിയുടെ ചിത്രം പകർത്തുന്നത്.
22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ ആരംഭത്തിൽ മാളത്തിന് സമീപം ഒരു പൂവുമായി ഫോട്ടോഗ്രാഫർ കാത്തിരിക്കുന്നത് കാണാം. പിന്നാലെ മാളത്തിൽ നിന്നും എലി തല പുറത്തിടുന്നു. ശേഷം അവൻ കയറി വന്ന് ഫോട്ടോഗ്രാഫറുടെ കൈയ്യിലുള്ള പൂവ് തിന്നുകയാണ്. ഈ സമയം അനങ്ങാതെ തന്റെ കൈവശമുള്ള ക്യാമറയിൽ എലിയുടെ ചിത്രം പകർത്തുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.
Have you ever seen a wild hamster doing a photoshoot? 😊
🎥 @radwildlife pic.twitter.com/gzGZxbLhL6
— Buitengebieden (@buitengebieden) July 22, 2022
പുഷ്പത്തെ മുറുകെ പിടിക്കുന്ന എലിയുടെ ചിത്രം ക്യാമറമാൻ പകർത്തി. വീഡിയോയുടെ അവസാനം ആ ചിത്രങ്ങളും നൽകുന്നുണ്ട്. നിഷ്കളങ്ക ഭാവത്തോടെയുള്ള എലിയുടെ ചിത്രങ്ങൾ എല്ലാവരുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. ഫോട്ടോഷൂട്ടിലൂടെ പ്രണയിനിയ്‌ക്ക് പുഷ്പവുമായി നിൽക്കുന്ന കള്ള കാമുകനാകുകയാണ് എലി.
Comments