ത്രസിപ്പിക്കുന്ന ആക്ഷൻ രം​ഗങ്ങളുമായി ജോൺവിക്ക് 4; ആരാധകരുടെ കാത്തിരിപ്പിന് ആവേശമായി ട്രെയിലർ: John Wick 4 Trailer,  Keanu Reeves
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ത്രസിപ്പിക്കുന്ന ആക്ഷൻ രം​ഗങ്ങളുമായി ജോൺവിക്ക് 4; ആരാധകരുടെ കാത്തിരിപ്പിന് ആവേശമായി ട്രെയിലർ: John Wick 4 Trailer,  Keanu Reeves

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 04:54 pm IST
Facebook
Twitter
WhatsAppTelegram

കീനു റീവ്സ് ആരാധകരും ആക്ഷൻ സിനിമാ പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന സിനിമയാണ് ജോൺവിക്ക് 4. ചിത്രത്തിന്റെ രോമാഞ്ചം കൊള്ളിക്കുന്ന ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 2014-ൽ പുറത്തിറങ്ങിയ അമേരിക്കൻ നിയോ-നോയർ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജോൺ വിക്ക്. ചാഡ് സ്റ്റാഹെൽസ്‌കി സംവിധാനം ചെയ്ത ചിത്രത്തിൽ കീനു റീവ്‌സിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കാണാൻ കഴിഞ്ഞിരുന്നത്. മുൻ കൊലയാളിയായ ജോൺവിക്ക് തന്റെ ഭൂതകാലം ഉപേക്ഷിച്ച് കഴിയുന്ന വ്യക്തിയാണ്. എന്നാൽ ഒരു സംഘം അക്രമികൾ വിക്കിന്റെ വീട് ആക്രമിക്കുകയും ഭാര്യ മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സമ്മാനമായി നൽകിയ നായ കുട്ടിയെ ക്രൂരമായി കൊല്ലുകയും ചെയ്യുന്നു. തന്റെ ഭാര്യയുടെ ഓർമ്മയായ നായക്കുട്ടി മരിച്ചതോടെ ജോൺവിക്ക് തന്റെ പഴയ ക്രൂര രൂപത്തിലേയ്‌ക്ക് മടങ്ങി പോകുകയാണ്.

നായക്കുട്ടിയെ കൊന്ന അക്രമി സംഘത്തെ കൊല്ലാൻ അയാൾ യാത്ര ആരംഭിക്കുന്നതാണ് ജോൺ വിക്കിന്റെ ആദ്യ ഭാ​ഗമെങ്കിൽ, ഒരു നായ കുട്ടിയ്‌ക്ക് വേണ്ടി തുടങ്ങിയ പോരാട്ടം ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു അധോലോക സംഘങ്ങൾക്കെതിരെയുള്ള നായകന്റെ പോരാട്ടമായി മാറുകയാണ്. നായകൻ തന്റെ മുന്നിൽ വരുന്ന പ്രതിസന്ധികളെ ഏങ്ങനെ നേരിടുന്നുവെന്ന് ചിത്രീകിക്കുന്നതാണ് ആദ്യ ഭാ​ഗത്തിന്റെ തുടർച്ചയായി വന്ന ചിത്രങ്ങൾ. മൂന്ന് ഭാ​ഗങ്ങളാണ് ഇതുവരെ റിലീസ് ആയിട്ടുള്ളത്. മൂന്നാം ഭാ​ഗം വളരെ ആകാംക്ഷഭരിതമായാണ് അവസാനിക്കുന്നത്. ചിത്രത്തിന്റെ നാലാം ഭാ​ഗത്തിന്റെ ട്രെയിലറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

മൂന്ന് ഭാ​ഗങ്ങളിലേത് പോലെ തന്നെയുള്ള ​ഗംഭീര ആക്ഷൻ സീനുകൾ നാലാം ഭാ​ഗത്തിലും ഉണ്ടെന്ന് ഉറപ്പ് തരുന്ന ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. മുൻ ഭാ​ഗങ്ങളിലെ താരങ്ങൾക്കൊപ്പം പുതിയ കഥാപാത്രങ്ങളും നാലാം ഭാ​ഗത്തിൽ ഉൾപ്പെടുന്നു. ലോറൻസ് ഫിഷ്ബേൺ, ഇയാൻ മക്‌ഷെയ്ൻ, ലാൻസ് റെഡ്ഡിക്ക് എന്നിവർ യഥാക്രമം ദി ബോവറി കിംഗ്, വിൻസ്റ്റൺ, ചാരോൺ എന്നീ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നുണ്ട്. ജാപ്പനീസ് പോപ്പ് ഗായിക റിന സവായാമ ജോൺ വിക്കിലൂടെ ഹോളിവുഡ് അരങ്ങേറ്റം നടത്തുന്നുണ്ട് എന്ന വാർത്തയും ലഭിക്കുന്നുണ്ട്.

Tags: TrailerJohn Wick Chapter 4Keanu Reeves
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies