എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ടിൽ കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ എ, സി, ഫൈബർ, ഫോളേറ്റ് (വിറ്റാമിൻ ബി9), മാംഗനീസ്, പൊട്ടാസ്യം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. കഴിക്കാൻ മാത്രമല്ല, സൗന്ദര്യം വർദ്ധിപ്പിക്കാനും ഈ പച്ചക്കറി ഏറെ സഹായിക്കുന്നുണ്ട്. അകാല നര കുറയ്ക്കാനും മുടി കൊഴിച്ചിൽ തടയാനും മുഖത്തെ ചുളിവുകൾ അകറ്റാനും ചുണ്ടുകൾക്ക് നിറം വർദ്ധിക്കാനും ബീറ്റ്റൂട്ട് സഹായിക്കും.
ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും സഹായകമാണ് ബീറ്റ്റൂട്ട്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നതും, ജ്യൂസ് പതിവായി കഴിക്കുന്നതും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ ഉന്മേഷദായകമാക്കുന്നു. അതിനാൽ എണ്ണമയമുള്ള ചർമ്മമുള്ളവർക്കും മുഖക്കുരു പ്രശ്നങ്ങളും അലട്ടുന്നവർക്കും ബീറ്റ്റൂട്ട് മിശ്രിതം മികച്ചതാണ്. ചർമ്മത്തിലും ചുണ്ടുകളിലും അൽപം പുരട്ടുന്നത് നല്ലതാണ്. ചർമ്മത്തിന്റെ പാളികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ ഇവ പുറന്തള്ളുന്നു.
മിനുസമാർന്നതും മൃദുവായതുമായ ചർമ്മത്തിന് ബീറ്റ്റൂട്ട് മിശ്രിതം മികച്ചതാണ്. ഇവ ദിവസവും 10-15 മിനിറ്റ് നല്ലപോലെ പുരട്ടിയ ശേഷം കഴുകി കളയുക. ബീറ്റ്റൂട്ടിന് ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. അതിനാൽ മുഖത്ത് പുരട്ടുന്നതിന് അനുയോജ്യമാണ്. മാത്രമല്ല, ചുണ്ടുകൾക്ക് നിറം വർദ്ധിക്കാനും ഇവ സഹായിക്കുന്നു. മിശ്രിതം ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്. ബീറ്റ്റൂട്ട് ചർമ്മത്തിലും മുടിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
പിങ്ക് നിറമുള്ള ബീറ്റ്റൂട്ട് മിശ്രിതം ചുണ്ടുകൾക്കും ചർമ്മത്തിനും പിങ്ക് കലർന്ന നിറം നൽകുന്നു. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ കണ്ണിന് താഴെയുള്ള ഭാഗങ്ങൾക്ക് വളരെ ഗുണപ്രദമാണ്. കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് അകറ്റാനും ബീറ്റ്റൂട്ട് ഏറെ സഹായകരമാണ്. ഇവ അരച്ച് മുടിയിൽ ഷാംപുവായി ഉപയോഗിക്കണം. മുടിയികളിലെ അഴുക്ക് അകറ്റാനും നര തടയുന്നതിനും മുടി കൊഴിച്ചിൽ അവസാനിപ്പിക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു.
Comments