'യെസ്..ആം ​ഗോഡ്..മീഡിയ ​ഗോഡ്'; ജികെ എന്ന പത്രപ്രവർത്തകൻ മലയാളികളുടെ നായകനായിട്ട് 35 വർഷങ്ങൾ; ഇന്നും അത്ഭുതമാകുന്ന 'ന്യൂഡൽഹി': 35 years of NewDelhi, Mammootty
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘യെസ്..ആം ​ഗോഡ്..മീഡിയ ​ഗോഡ്’; ജികെ എന്ന പത്രപ്രവർത്തകൻ മലയാളികളുടെ നായകനായിട്ട് 35 വർഷങ്ങൾ; ഇന്നും അത്ഭുതമാകുന്ന ‘ന്യൂഡൽഹി’: 35 years of NewDelhi, Mammootty

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 02:37 pm IST
Facebook
Twitter
WhatsAppTelegram

‘ക്രിയേറ്റർ, സഷ്ടാവ്, ദൈവം….യെസ്… ആം ​ഗോഡ്…മീഡിയ ​ഗോഡ്. ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്‌ക്കുന്നതുമൊക്കെ ഞാൻ തന്നെ, വിശ്വനാഥൻ’ മലയാളീ പ്രേക്ഷകർ ഈ ഡയലോ​ഗ് കേൾക്കാൻ തുടങ്ങിയിട്ട് 35 വർഷം പിന്നിട്ടിരിക്കുന്നു. മലയാള സിനിമയുടെ തലവര മാറ്റിക്കുറിച്ച ന്യൂഡൽഹി എന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റിന് ഇന്ന് മൂന്നര പതിറ്റാണ്ട് തികയുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മലയാള സിനിമയുടെ നട്ടെല്ലായി കരുത്ത് പകർന്നിട്ടുണ്ട്. ഇതര ഇന്ത്യൻ ഭാഷകളിൽ മലയാള സിനിമയുടെ യശ്ശസുയർത്തിയ ന്യൂഡൽഹി എന്ന ചിത്രം ഇന്നും ഒരു അത്ഭുതമാണ്.

അഴിമതിക്കാരായ രണ്ടു രാഷ്‌ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ജി കെ എന്ന പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ന്യൂഡൽഹി. ഒരു കാലഘട്ടത്തിൽ മലയാള സിനിമകളെന്നാൽ അശ്ലീല ചിത്രങ്ങളാണ് എന്ന് വിധി എഴുതിയവരുടെ മുന്നിൽ ഇന്ത്യയൊട്ടാകെ വലിയ വിജയം തീർത്തു ന്യൂഡൽഹി. അതിലുപരി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്‌ക്ക് വീണ്ടും ഒരു ശക്തമായ തിരിച്ചുവരവ് സമ്മാനിച്ച ചിത്രം കൂടിയാണിത്. തുടരെ തുടരെയുള്ള പരാജയങ്ങളോടെ മമ്മൂട്ടിയു​ഗം അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ന്യൂഡൽഹിയിലൂടെ മഹാനടൻ തിരിച്ചെത്തുകയും ചെയ്തു.

ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ കരസ്പർശവും ഡെന്നീസ് ജോസഫിന്റെ കരുത്താർന്ന തിരക്കഥയും മഹാനടൻ മമ്മൂട്ടിയുടെ മികവാർന്ന പ്രകടനവും ഒത്തുചേരുന്ന ചിത്രം ഒരു സർവ്വകാല ഹിറ്റാകും എന്നതിൽ സംശയമില്ല. ഭിന്നശേഷിക്കാരനായ ഒരു നായകൻ, പ്രതികാര ചിത്രമാണെങ്കിലും നായകന് ആക്ഷൻ രം​ഗങ്ങളില്ല, നായകന് വേണ്ടി ഒരു ​ഗാനമില്ല എന്നിട്ടും ജികെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായക കഥാപാത്രമായി. മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയിൽ കയ്യടി നേടാൻ നടരാജ് വിഷ്ണുവെന്ന വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയായി വേഷമിട്ട തമിഴ് നടൻ ത്യാഗരാജന് സാധിച്ചു. ന്യൂ ഡെൽഹി തമിഴ് നാട്ടിൽ നേടിയ അത്ഭുതകരമായ വിജയം ത്യാ​ഗരാജന്റെ കൂടി വിജയമായിരുന്നു. ചിത്രം ഇന്ത്യയൊട്ടാകെ ഹിറ്റായതോടെ കന്നട, തെലുങ്ക്, ഹിന്ദി പതിപ്പുകളെല്ലാം ജോഷി തന്നെ സംവിധാനം ചെയ്തു. എന്നാൽ മലയാളത്തിന്റെ അത്രയും വിജയം കരസ്ഥമാക്കാൻ മറ്റ് പതിപ്പുകൾക്ക് ആയില്ല. അതിന് ഒരു കാരണം മാത്രമാണ്, മഹാനടൻ മമ്മൂട്ടിയോളം ജികെ എന്ന കഥാപാത്രത്തെ മറ്റാരും അവിസ്മരണീയമാക്കിയില്ല എന്നതു തന്നെ.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies