രണ്ടാം ലോകമഹായുദ്ധത്തിലെ ഇത്തിരി കുഞ്ഞന്മാർ; യു​ദ്ധഭൂമിയിലെ മിന്നുംതാരം; 'വെൽബൈക്കു'കളുടെ കഥ അറിയാം- Welbike
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

രണ്ടാം ലോകമഹായുദ്ധത്തിലെ ഇത്തിരി കുഞ്ഞന്മാർ; യു​ദ്ധഭൂമിയിലെ മിന്നുംതാരം; ‘വെൽബൈക്കു’കളുടെ കഥ അറിയാം- Welbike

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 04:18 pm IST
FacebookTwitterWhatsAppTelegram

രണ്ടാം ലോകമഹായുദ്ധത്തിൽ മോട്ടോർസൈക്കിളുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. BSA, BMW, Harley-Davidson, NSU, Triumph, Zundapp തുടങ്ങിയ ബാഡ്ജുകൾ എല്ലാം അക്കാലങ്ങളിൽ ഉപയോ​ഗിച്ചിരുന്നു. എന്നാൽ ചെറുതും എവിടേയും കൊണ്ടുനടക്കാൻ കഴിയുന്നതുമായ ഒരു കുഞ്ഞൻ മോട്ടോർസൈക്കിൾ രണ്ടാം ലോകമഹായുദ്ധത്തിലെ പ്രധാന ആകർഷണമായിരുന്നു. ആ മോർട്ടോർസൈക്കിളിനെ ‘വെൽബൈക്ക്’ എന്ന് വിളിക്കുന്നു. യു​ദ്ധഭൂമിയിൽ സൈനികർക്ക് വേ​ഗത്തിൽ സഞ്ചരിക്കാൻ ഇത്തിരി കുഞ്ഞനും ഭാരം കുറഞ്ഞതുമായ വെൽബൈക്ക് ഏറെ സഹായിച്ചിട്ടുണ്ട്.

ഈ ഇത്തിരികുഞ്ഞൻ മോട്ടോർസൈക്കിളിന്റെ ഉത്ഭവം ഒന്ന് പരിശോധിക്കാം. സൈനികർക്ക് എയർ-ഡ്രോപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് CLE (കണ്ടെയ്‌നർ ലൈറ്റ് എക്യുപ്‌മെന്റ്) കാനിസ്റ്ററുകളിൽ ഉൾക്കൊള്ളുന്ന ഒരു മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു ആശയം. അതിനർത്ഥം വെൽബൈക്ക് ആറടിയിൽ താഴെ നീളവും ഒന്നരയടി വ്യാസവുമുള്ള ഒരു കാനിസ്റ്ററിൽ ഘടിപ്പിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്യേണ്ടത്. വെൽവിൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ IX എന്നറിയപ്പെടുന്ന ഒരു രഹസ്യ ബ്രിട്ടീഷ് സ്പെഷ്യൽ ഓപ്പറേറ്റീവ് ഇടത്തിലാണ് ഈ മോട്ടോർസൈക്കിൾ വികസിപ്പിച്ചെടുത്തത്. ഇതിന് വെൽബൈക്ക് എന്ന് പേരും നൽകി.

ഒരു വില്ലിയേഴ്‌സ് ജൂനിയർ ഡീലക്‌സ് 98 സിസി ടു-സ്ട്രോക്ക് എഞ്ചിനാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. കാരണം അതിന്റെ കുറുകെയുളള സിലിണ്ടർ വാഹനത്തിന്റെ രൂപകല്പനയ്‌ക്ക് അനിയോജ്യമാണ്. വലിപ്പത്തിനും ഭാരത്തിനും പ്രാധാന്യം നൽകിയിരുന്ന ഈ മോട്ടോർസൈക്കിളിന് സസ്‌പെൻഷൻ, ഫ്രണ്ട് ബ്രേക്കും ഇല്ല. ഹാൻഡിൽബാറും സീറ്റും CLE കണ്ടെയ്‌നറിൽ ഒതുക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡിസൈൻ പൂർത്തിയായിക്കഴിഞ്ഞാൽ, വിമാനത്തിൽ നിന്ന് യുദ്ധഭൂമിയിലേക്കുള്ള യാത്ര നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ അക്കാലത്ത് ഇത് പരീക്ഷിച്ചും നോക്കി.

3.7 ലിറ്റർ ഇന്ധന ടാങ്കും ട്യൂബുലാർ സ്റ്റീൽ ഷാസിയും സിംഗിൾ സ്പീഡ് ട്രാൻസ്മിഷനോടുകൂടിയ 1.5 എച്ച്പി എഞ്ചിനുമുള്ള 35-ഓളം കിലോയുള്ള മോട്ടോർസൈക്കിളാണ് വെൽബൈക്ക്. ഇതിന്റെ നിർമ്മാണവും വികസനവും ബ്രിട്ടീഷ് മോട്ടോർസൈക്കിൾ കമ്പനിയായ എക്സൽസിയറാണ് നടത്തിയിരുന്നത്. 1942 മുതൽ 1943 വരെ ഏകദേശം നാലായിരത്തോളം വെൽബൈക്കുകൾ നിർമ്മിക്കപ്പെട്ടിരുന്നു. ഓപ്പറേഷൻ മാർക്കറ്റ് ഗാർഡൻ, ഓപ്പറേഷൻ ഓവർലോർഡ് എന്നിവയുൾപ്പെടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ നടന്ന ഏറ്റവും മികച്ച സൈനിക നീക്കങ്ങളിൽ വെൽബൈക്ക് ഒരു പ്രധാന ഘടകമായിരുന്നു. എന്നാൽ ഈ ചെറിയ യുദ്ധ യന്ത്രം ഉദ്ദേശിച്ചത്ര വിജയിച്ചില്ലെന്ന് മാത്രമല്ല, പലപ്പോഴും സൈനികർക്ക് ശത്രുക്കൾക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുന്ന സാഹചര്യങ്ങളെ സൃഷ്ടിക്കുകയും ചെയ്തു.

15 സെക്കൻഡിനുള്ളിൽ അസംബിൾ ചെയ്ത് ഓടിക്കാൻ കഴിയുന്ന തരത്തിലാണ് വെൽബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും ചെറിയ ചക്രങ്ങളും ചെറിയ ശക്തിയുമുള്ള ഈ മോട്ടോർസൈക്കിൾ ഓഫ്-റോഡ് യാത്രയ്‌ക്ക് വേണ്ടവിധത്തിൽ പ്രയോജനപ്പെട്ടില്ല. അതിനാൽ തന്നെ സൈനികർക്ക് ശത്രുക്കളുടെ ആയുധങ്ങൾക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നിട്ടുണ്ട്.

 

 

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies