എസ്എസ്സി നിയമന അഴിമതി; അറസ്റ്റിലായ പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ഭുവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്എസ്സി നിയമന അഴിമതി; അറസ്റ്റിലായ പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ഭുവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 11:39 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സ്‌കൂൾ ടീച്ചർ നിയമന അഴിമതികേസിൽ അറസ്റ്റിലായ തൃണമൂൽ മന്ത്രിസഭയിലെ വാണിജ്യ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ വിദഗ്ധ പരിശോധനകൾക്കായി ഭൂവനേശ്വർ എയിംസിൽ എത്തിച്ചു. രോഗബാധിതനാണെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചതിന് തുടർന്നാണ് പരിശോധന. ആംബുലൻസിലാണ് പാർത്ഥ ചാറ്റർജിയെ എയിംസിലേക്ക് മാറ്റിയത്.

ഇഡി അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സിക്കുന്നത് വഴി രാഷ്‌ട്രീയപരമായ സ്വാധീനങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഭൂവനേശ്വർ എയിംസിലേക്ക് മാറ്റിയത്.

കാർഡിയോളജി, നേഫ്രോളജി, റെസ്പിറേറ്ററി, എൻഡോക്രെയ്‌നോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്‌ദ്ധരാകും പരിശോധന നടത്തുക. കോടതി നിർദേശ പ്രകാരം പരിശോധനയുടെ വിശദ വിവരങ്ങൾ മന്ത്രിയുടെ ഒപ്പമുള്ള അന്വേഷണസംഘത്തിനു വൈകിട്ട് മൂന്നു മണിയോടെ റിപ്പോർട്ട് കൈമാറും. തുടർന്ന് നാലു മണിയ്‌ക്ക് കൊൽക്കത്ത പ്രത്യേക കോടതിയിൽ വെർച്വൽ രീതിയിൽ ചാറ്റർജിയെ ഹാജരാക്കുമെന്നും ജസ്റ്റിസ് ചൗധരി വ്യക്തമാക്കി.

പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് നോൺ ടീച്ചിംഗ് സ്റ്റാഫ് (ഗ്രൂപ്പ് സി & ഡി), അസിസ്റ്റന്റ് ടീച്ചർ ,പ്രൈമറി സ്‌കൂൾ അധ്യാപകർ എന്നിവരുടെ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകൾ നടന്നത്.കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മന്ത്രിയുടെ അടുത്ത സുഹൃത്തും മുഖ്യ സഹായിയുമായ അർപിത മുഖർജിയെ ഇഡി കസ്റ്റഡിയിൽ എടുത്തിരുന്നു. അദ്ധ്യപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ കേന്ദ്ര ഏജൻസി അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20കോടി രൂപ കണ്ടെടുത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.തൃണമൂൽ കോൺഗ്രസ് പാർത്ഥ ചാറ്റർജി കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും നീതിന്യായ വ്യവസ്ഥകളിൽ വിശ്വാസമുണ്ടെന്നും ടിഎംസി നേതാവും മന്ത്രിയുമായ ഫിർഹാദ് ഹക്കിം അറിയിച്ചു.

Tags: west bengalpartha chattergee
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies