ദുബായ്: യുഎഇയിൽ കൊറോണ കേസുകളിൽ കുറവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1298 പേർക്ക് മാത്രമാണ് കൊറോണ ബാധിച്ചത്. ആരോഗ്യരോഗപ്രതിരോധ മന്ത്രാലയമാണ് കൊറോണ ബാധിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1157 പേർ കൂടി പൂർണമായും രോഗമുക്തി നേടി. തുടർച്ചയായ ഒന്നരമാസത്തോളമായി ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഫെബ്രുവരി 14ന് ശേഷം ജൂൺ 9 നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽ താഴെയെത്തിയ നിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു.
Comments