തിരുവനന്തപുരം: കാർഗിൽ വീരപുത്രന്മാരുടെ ത്യാഗത്തിന്റെ ചരിത്രം പാഠ്യവിഷയമാക്കണമെന്ന ആവശ്യവുമായി സൈനിക കൂട്ടായ്മകൾ. തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽ ഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷനാണ് ആവശ്യവുമായി രംഗത്തെത്തിയത്. വീണ്ടുമൊരു കാർഗിൽ വിജയ ദിവസമെത്തുമ്പോഴാണ് ആവശ്യം ശക്തമാകുന്നത്.
കാർഗിൽ വിജയ ദിനാഘോഷവേളയിൽ വീരമൃത്യു വരിച്ച മലയാളി സൈനികരുടെ ത്യാഗത്തിന്റെ ചരിത്രം കുട്ടികളുടെ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. ഇത് ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി യോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ പാഠപുസ്തക വികസന സമിതിയുടെ പരിഗണനയ്ക്കായി വിഷയം സമർപ്പിക്കുമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ മുഖ്യമന്ത്രിയുടെ ഓഫീസിന് മറുപടി നൽകിയിട്ടുണ്ട്.
Comments