നെഞ്ചുവേദന തന്ത്രം ഫലിച്ചില്ല; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയും സഹായി അർപ്പിതയും 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഞ്ചുവേദന തന്ത്രം ഫലിച്ചില്ല; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയും സഹായി അർപ്പിതയും 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 09:08 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സ്‌കൂൾ സർവ്വീസ് കമ്മീഷൻ (എസ്എസ് സി) അഴിമതിക്കേസിലും കളളപ്പണം വെളുപ്പിക്കൽ കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെയും സഹായി അർപ്പിത മുഖർജിയെയും 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. നെഞ്ചുവേദനയും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടെന്ന് പറഞ്ഞ് ചികിത്സ തേടി ചോദ്യം ചെയ്യലും കസ്റ്റഡിയും വൈകിപ്പിക്കാൻ പാർത്ഥ ചാറ്റർജി ശ്രമിച്ചെങ്കിലും ഭുവനേശ്വർ എയിംസിൽ നടത്തിയ പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.

ആഗസ്റ്റ് മൂന്ന് വരെയാണ് ഇരുവരുടെയും കസ്റ്റഡി നീട്ടിയിരിക്കുന്നത്. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഇത് അനുവദിച്ചില്ല. ബാങ്ക്ഷാലിലെ പ്രത്യേക ഇഡി കോടതി ജഡ്ജി ജിബോൺ കുമാർ സാധുവിന്റേതാണ് നടപടി. ശനിയാഴ്ച പാർത്ഥ ചാറ്റർജിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടെങ്കിലും നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുളള എസ്എസ്‌കെഎം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ഇവിടെ ചികിത്സിക്കുന്നത് കേസിൽ വഴിവിട്ട ഇടപെടൽ ഉണ്ടാകാൻ ഇടയാക്കുമെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വെർച്വൽ രീതിയിലാണ് പാർത്ഥ ചാറ്റർജിയെ കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. പാർത്ഥ ചാറ്റർജിയുടെ രക്തസമ്മർദ്ദവും ഓക്‌സിജൻ നിലയുമൊക്കെ സാധാരണ നിലയിലാണെന്നും പ്രത്യേക ആരോഗ്യശ്രദ്ധ വേണ്ടെന്നുമായിരുന്നു ഭുവനേശ്വർ എയിംസിലെ മെഡിക്കൽ റിപ്പോർട്ട്.

പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ കൊൽക്കത്തയിലെ വസതിയിൽ നടത്തിയ പരിശോധനയിൽ 20 കോടി രൂപയും ഒരു കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു. തുടർന്നായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

Tags: KolkataED CustodyPartha Chatterjee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies