'സ്പെഷ്യലാകാൻ സ്പ്ലെൻഡർ'; പുതിയ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ പുറത്തിറങ്ങി; മിന്നും മൈലേജ്_Splendor Canvas Black Edition
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘സ്പെഷ്യലാകാൻ സ്പ്ലെൻഡർ’; പുതിയ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ പുറത്തിറങ്ങി; മിന്നും മൈലേജ്_Splendor Canvas Black Edition

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 02:36 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്പ് തങ്ങളുടെ ആരാധകർക്കായി ജനപ്രിയ മോട്ടോർസൈക്കിളായ സ്പ്ലെൻഡറിന്റെ പുതിയ മോഡൽ പുറത്തിറക്കി. 125 സിസി യുടെ പുതിയ ഓൾഡ്-ബ്ലാക്ക് എഡിഷനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 2022 ഹീറോ സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന 77,430 രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വിലയായി കമ്പനി പറയുന്നത്.

രണ്ട് വകഭേദങ്ങളിലായാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. 81,330 81,330 രൂപ (എക്സ്ഷോറൂം) വിലയിലാണ് ടോപ്-സ്പെക്ക് മോഡൽ പുറത്തിറക്കിയിരിക്കുന്നത്. സ്പ്ലെൻഡറിന്റെ പുതിയ പതിപ്പ് 60 kmpl നും 68 kmpl നും ഇടയിൽ മെച്ചപ്പെട്ട മൈലേജ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഏകദേശം 13 ശതമാനം വർ​ദ്ധന. ഹീറോ മോട്ടോർകോർപ്പിന്റെ ഏറ്റവും വിറ്റുവരവുള്ള വാഹനമാണ് സ്‌പ്ലെൻഡർ. അതിനാൽ തന്നെ പുതിയ പതിപ്പും ഏറെ ശ്രദ്ധനേടും എന്നു തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത് സ്പ്ലെൻഡറിന്റെ മറ്റ് വകഭേദങ്ങൾക്ക് സമാനം തന്നെയാണ്. എന്നാൽ പുതിയ എഡിഷന്റെ പ്രധാന മാറ്റം കമ്പനി അവയ്‌ക്ക് നൽകിയിരിക്കുന്ന നിറം തന്നെയാണ്. ക്യാൻവാസ് ബ്ലാക്ക് നിറത്തിൽ വളരെ ആകർഷണീയമാണ് പുതിയ സ്പ്ലെൻഡർ. സൂപ്പർ സ്‌പ്ലെൻഡർ എന്നുള്ള 3D എഴുത്ത്, എച്ച് ലോഗോ എന്നിവയിൽ സൂക്ഷ്മമായ മെച്ചപ്പെടുത്തലുകൾ കമ്പനി വരുത്തിയയിരിക്കുന്നു. പുതിയ സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്ക് പതിപ്പിന് ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരു സംയോജിത യുഎസ്ബി ചാർജറും ലഭിക്കുന്നുണ്ട്.

125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്കിന്. 7,500 ആർപിഎമ്മിൽ 10.7 ബിഎച്ച്പിയും 6,000 ആർപിഎമ്മിൽ 10.6 എൻഎം ടോർക്കും സൃഷ്ടിക്കാൻ പുതിയ മോഡലിന് സാധിക്കും. അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

 

Tags: Hero Splendor
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies