അമരാവതി : ആർആർ ബീച്ചിൽ യുവതിയെ കണാതായി . അവധി ആഘോഷിക്കാൻ ഭർത്താവിനൊപ്പം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ബീച്ചിൽ എത്തിയ സായി പ്രിയ എന്ന യുവതിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് സംഭവം നടന്നത്.
കാലുകൾ കഴുകുന്നതിനായി യുവതി വെള്ളത്തിന് അടുത്തേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് യുവതിയെ കാണാതയതെന്ന് ഭർത്താവ് പറയുന്നു.
രാത്രി 7 നും 7.30 നും ഇടയിലാണ് സംഭവം നടന്നതെന്നും, വെള്ളത്തിന് അരികിലേക്ക് പോയ യുവതിയെ കാണാതാവുകയായിരുന്നെന്നും. ഭർത്താവ് പറഞ്ഞതായി കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ രാമറാവു കൊറഡ പറഞ്ഞു. ബീച്ചിൽ നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ഞങ്ങൾ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യുവതിയെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments