സ്വാതന്ത്ര്യദിനം ; ഇടതുമുന്നണി ഓഫീസുകളിൽ പതാക ഉയർത്തും, അലങ്കരിക്കും, പ്രതിജ്ഞ ചൊല്ലും; വിപുലമായി ആഘോഷിക്കുമെന്ന് ഇ.പി ജയരാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യദിനം ; ഇടതുമുന്നണി ഓഫീസുകളിൽ പതാക ഉയർത്തും, അലങ്കരിക്കും, പ്രതിജ്ഞ ചൊല്ലും; വിപുലമായി ആഘോഷിക്കുമെന്ന് ഇ.പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 06:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ഇക്കുറി വിപുലമായി ആഘോഷിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. അന്ന് ഇടതുപക്ഷ മുന്നണിയുടെ ഓഫീസുകളിൽ ദേശീയപതാക ഉയർത്തും അലങ്കരിക്കും പ്രതിജ്ഞ ചൊല്ലുമെന്നും ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നേരത്തെ സ്വാതന്ത്ര്യദിനത്തിന് ഓഫീസുകളിൽ പതാക ഉയർത്താൻ സിപിഎമ്മും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത ആഘോഷത്തിന് ഇടതുമുന്നണിയും ഒരുങ്ങുന്നത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാത്ത പ്രസ്ഥാനമെന്ന വിമർശനം വർഷങ്ങളായി സിപിഎമ്മിനെതിരെ ഉയർന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് 75 ാം വാർഷിക സമയത്ത് വിപുലമായി ആഘോഷിക്കാൻ ഇടതുകക്ഷികൾ തീരുമാനിച്ചത്.

ഓഗസ്റ്റ് 15 ന് രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടി നടത്തും. എൽഡിഎഫ് ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. സ്വാതന്ത്ര്യദിന പ്രതിജ്ഞ എടുക്കുമെന്നും ഇപി ജയരാജൻ അറിയിച്ചു.

സി കേശവൻ ദിവാൻ ഭരണത്തിനെതിരെ ചരിത്ര പ്രസംഗം നടത്തിയ കോഴഞ്ചേരിയിൽ ഓഗസ്റ്റ് 11 ന് പരിപാടി സംഘടിപ്പിക്കും. 12 ന് വൈക്കം സത്യഗ്രഹ ഭൂമിയിൽ ദേശീയ പതാക ഉയർത്തി വിപുലമായ പരിപാടി സംഘടിപ്പിക്കും. 13 ന് പയ്യന്നൂരിലെ ഉപ്പുസത്യഗ്രഹത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അവിടെയും 14 ന് കോഴിക്കോട് കടപ്പുറത്തും പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.

സ്വാതന്ത്ര്യസമര കാലത്ത് ഒരു ദൗത്യവും നിർവ്വഹിച്ചിട്ടില്ലാത്ത സംഘടനകൾ ഇപ്പോൾ അതിന്റെ അവകാശികളായി രംഗപ്രവേശം ചെയ്യുകയാണ്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യദിനം വിപുലമായ തോതിൽ ആഘോഷിക്കേണ്ട പ്രത്യേക സാഹചര്യം ഇന്ത്യൻ രാഷ്‌ട്രീയത്തിലുണ്ടെന്ന് ജയരാജൻ പറഞ്ഞു.

Tags: Azadi@75ഇ.പി ജയരാജൻ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies