പാർത്ഥ ചാറ്റർജി മന്ത്രിക്കസേരയിൽ നിന്നും പുറത്തേക്ക്? ഔദ്യോഗിക വാഹനം വസതിയിൽ നിന്ന് അപ്രത്യക്ഷം, 'മിനിസ്റ്റർ'' നെയിം ബോർഡും കാണാനില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാർത്ഥ ചാറ്റർജി മന്ത്രിക്കസേരയിൽ നിന്നും പുറത്തേക്ക്? ഔദ്യോഗിക വാഹനം വസതിയിൽ നിന്ന് അപ്രത്യക്ഷം, ‘മിനിസ്റ്റർ” നെയിം ബോർഡും കാണാനില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 07:55 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായ പശ്ചിമബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ മന്ത്രിക്കസേര തെറിക്കുമെന്ന് സൂചന. പാർത്ഥ ചാറ്റർജിയുടെ അഴിമതിക്കേസ് മമതയുടെ തൃണമൂൽ സർക്കാരിന് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നുവെങ്കിലും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്.

എന്നാൽ ഇതിനെതിരെ തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി ബിജെപി കടുത്ത പ്രതിഷേധം ഉയർത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ചാറ്റർജിക്കെതിരെ എല്ലാ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയല്ലാതെ വേറ വഴിയില്ലാതായിരിക്കുയാണ് തൃണമൂൽ കോൺഗ്രസിന്.

ഇതിന്റെ സൂചനകൾ ചിത്രങ്ങൾ സഹിതം ചില മാദ്ധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. പാർത്ഥ ചാറ്റർജി ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാർ ഇപ്പോൾ മന്ത്രിയുടെ വീട്ടിൽ നിന്ന് അപ്രത്യക്ഷമായി. കാർ ഇപ്പാേൾ ബംഗാൾ നിയമസഭയിലെത്തിച്ചതിന്റെ ചിത്രങ്ങൾ ദേശീയമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു. വാഹനത്തിൽ നിന്ന് നെയിം പ്ലേറ്റ് അപ്രത്യക്ഷമായത് ചൂണ്ടിക്കാട്ടി ചാറ്റർജിയുടെ മന്ത്രിസ്ഥാനം തുലാസിലാണെന്ന റിപ്പോർട്ടുകളാണ് പ്രാദേശിക മാദ്ധ്യമങ്ങൾ ഉൾപ്പെടെ നൽകുന്നത്.

അതേസമയം പാർത്ഥ ചാറ്റർജിയ്‌ക്ക് അസുഖമായതിനാൽ എപ്പോൾ തിരിച്ചെത്തുമെന്ന് വ്യക്തമാല്ലെന്നും, അതിനാലാണ് കാർ തിരികെ നൽകിയെന്നുമാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നത്.

കഴിഞ്ഞ ദിവസം അദ്ദേഹത്തെ 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റും ഉണ്ടെന്ന് പറഞ്ഞ് കസ്റ്റഡി വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദഗ്ധ പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു.

പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ കൊൽക്കത്തയിലെ വസതിയിൽ ഇഡി നടത്തിയ പരിശോധനയിൽ 20 കോടി രൂപയും ഒരു കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

Tags: Partha Chatterjee
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies