ഹൈദരാബാദ്: സ്വര്‍ണ്ണവും പണവുമായി മുങ്ങിയ ഭര്‍ത്താവിനെതിരെ ഭാര്യ നല്കിയ പരാതിയില്‍ അന്വേഷണം നടത്താനിറങ്ങിയ പോലീസിന് കിട്ടിയത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍. ആന്ധ്രപ്രദേശിലെ മംഗള്ഗിരിയിലാണ് സംഭവം. അഡപ ശിവശങ്കര ബാബു എന്നയാള്‍ക്കെതിരെയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇയാളുടെ ആറ് ഭാര്യമാരെയാണ് കണ്ടെത്തിയത്.
2021ലാണ് പരാതിക്കാരിയായ യുവതിയും അഡപ ശിവശങ്കര ബാബുവും വിവാഹം കഴിച്ചത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹത്തിന് ശേഷം 20 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളുമായി ഇയാള്‍ മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹത്തട്ടിപ്പുകള്‍ കണ്ടെത്തിയത്. വഞ്ചനാക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ആറ് ഭാര്യമാരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നും, കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
Comments