കണ്ണൂർ: മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ചെങ്കൽപ്പണ തൊഴിലാളിയായ പാലക്കാട് സ്വദേശി സുരേഷ് (28) ആണ് കിണറ്റിൽ ചാടിയത്. കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ ഇയാളെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ചിറ്റാരിപ്പറമ്പ് ടൗണിലെ സർവീസ് സഹകരണ ബാങ്കിന് സമീപത്താണ് സംഭവം. ഫോൺ കാണുന്നില്ലെന്ന് പറഞ്ഞ യുവാവ് കൂട്ടുകാരുടെ മുന്നിൽവെച്ചാണ് 10 കോൽ താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്. കൂട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുനിന്നെങ്കിലും കയറാൻ കൂട്ടാക്കിയില്ല.
തുടർന്ന് കൂത്തുപറമ്പ് അഗ്നിശമനസേനയും കണ്ണവം പോലീസും നാട്ടുകാരും ചേർന്ന് യുവാവിനെ കരയ്ക്ക് കയറ്റുകയായിരുന്നു. യുവാവിനെതിരെ കേസെടുത്തേക്കും.
Comments