''ഞങ്ങൾ വളരെ വളരെ 'സ്ട്രിക്റ്റ്' ആണ്''; പാർത്ഥ ചാറ്റർജിയെ പുറത്താക്കിയതിന് പിന്നാലെ സ്വയം പുകഴ്ത്തി മമതാ ബാനർജി - My party is very strict, says Mamata Banerjee after sacking Partha Chatterjee from Bengal govt
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഞങ്ങൾ വളരെ വളരെ ‘സ്ട്രിക്റ്റ്’ ആണ്”; പാർത്ഥ ചാറ്റർജിയെ പുറത്താക്കിയതിന് പിന്നാലെ സ്വയം പുകഴ്‌ത്തി മമതാ ബാനർജി – My party is very strict, says Mamata Banerjee after sacking Partha Chatterjee from Bengal govt

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 05:44 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പൊതുജനങ്ങളുടെ മുഖത്ത് നോക്കാൻ കഴിയാതെ വന്ന സാഹചര്യത്തിനൊടുവിൽ മന്ത്രിയെ പുറത്താക്കിയതിന് പിന്നാലെ സ്വയം പുകഴ്‌ത്തി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യവസായ മന്ത്രിസ്ഥാനത്ത് നിന്നും പാർത്ഥ ചാറ്റർജിയെ പുറത്താക്കിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു മമത.

അനധികൃതമായി അദ്ധ്യാപന നിയമനം നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഇഡിയുടെ അറസ്റ്റിലായ തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയെ പുറത്താക്കിയതിന് കാരണം പാർട്ടി കർശന നിലപാട് എടുക്കുന്നതിനാലാണെന്ന് മമത പ്രതികരിച്ചു. ”പാർത്ഥയെ ഞാൻ പുറത്താക്കി, കാരണം എന്റെ പാർട്ടി വളരെ സ്ട്രിക്റ്റ് ആണ്. പാർത്ഥയുടെ കേസിനെ ഉയർത്തിക്കാണിച്ച് തൃണമൂലിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാമെന്നാണ് ആരെങ്കിലും കരുതുന്നതെങ്കിൽ അത് നടക്കില്ല. അവർക്ക് തെറ്റിപ്പോയി.”മമത പ്രതികരിച്ചു.

പ്രതിപക്ഷത്ത് നിന്നും കനത്ത സമ്മർദ്ദമുണ്ടായതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെയാണ് മന്ത്രിസഭയിൽ നിന്നും പാർത്ഥ ചാറ്റർജിയെ മുഖ്യമന്ത്രി മമത ബാനർജി പുറത്താക്കിയത്. വ്യവസായം, ഐടി, പാർലമെന്ററികാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പാർത്ഥയുടെ ചുമതലകൾ ഇനി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഴിമതിയിലൂടെ പാർത്ഥ സ്വരൂപിച്ച അമ്പത് കോടിയോളം വരുന്ന പണം നടി അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകളിൽ നിന്ന് കണ്ടെടുക്കുകയും ഇവ പാർത്ഥയുടേതാണെന്ന് നടി തന്നെ ഇഡിക്ക് മുമ്പിൽ വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് മന്ത്രിയുടെ രാജി വേണമെന്ന ആവശ്യം ശക്തമായത്. തൃണമൂൽ നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർത്ഥയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ആദ്യം മൗനം തുടർന്ന പാർട്ടി നേതൃത്വം സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒടുവിൽ മന്ത്രിയെ പുറത്താക്കുകയായിരുന്നു.

Tags: Mamata BanerjeePartha Chatterjee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies