മിനിയുടെ പുതിയ അവതാരം; മിഴിയുടക്കും അഴകിൽ 'മിനി എയ്‌സ്‌മാൻ' -Mini’s Aceman
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മിനിയുടെ പുതിയ അവതാരം; മിഴിയുടക്കും അഴകിൽ ‘മിനി എയ്‌സ്‌മാൻ’ -Mini’s Aceman

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

ബിഎംഡബ്ല്യുവിന് കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡാണ് മിനി കൂപ്പർ തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുകയാണ്. മിനി നിരയിലേയ്‌ക്ക് തങ്ങളുടെ പുതിയ ഒരു അവതാരത്തെ കൂടി പരിചയപ്പെടുത്തുകയാണ് കമ്പനി. മിനി എയ്‌സ്‌മാൻ എന്ന് പേര് നൽകിയിരിക്കുന്ന വാഹനം അടിമുടി കളർഫുൾ ആണ്. ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ക്രോസ്ഓവർ മോഡലായിരിക്കും ഈ വാഹനമെന്ന് കമ്പനി പറയുന്നു.

2020-ലെ മിനി ഇലക്ട്രിക് (കൂപ്പർ എസ്ഇ) നിന്ന് തികച്ചും വ്യത്യസ്തമാണ് മിനി എയ്‌സ്‌മാൻ. ഉൽപ്പാദനത്തിലേക്ക് കടക്കുമ്പോൾ മിനി ഹാച്ച്ബാക്കിനും കൺട്രിമാൻ എസ്‌യുവിക്കും ഇടയിലാണ് മിനി എയ്‌സ്‌മാൻ സ്ഥാനം പിടിക്കുക. ബി‌എം‌ഡബ്ല്യുവും ഗ്രേറ്റ് വാളും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സ്‌പോട്ട്‌ലൈറ്റ് ആർക്കിടെക്ചറിന്റെ സ്ട്രെച്ചഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് എയ്‌സ്‌മാൻ. 2024-ഓടെ വാഹനം വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഷോർട്ട് ഫ്രണ്ട്, റിയർ ഓവർഹാംഗുകൾ പോലെയുള്ള ചില ക്ലാസിക് മിനി ഡിസൈൻ ഫീച്ചറുകൾ എയ്‌സ്‌മാൻ നിലനിർത്തുന്നുണ്ട്. എന്നാൽ വീൽ ആർച്ചുകളിലും വാതിലുകളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മിനി മോഡലുകളിൽ കാണുന്ന ക്രോമിൽ നിന്ന് വ്യത്യസ്തമായി ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് എയ്‌സ്‌മാന്റെ പ്രധാന ആകർഷണീയത. സാധാരണയായി കാണുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ഉപേക്ഷിച്ച് ഏതാണ്ട് ത്രികോണാകൃതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കൂടാതെ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലിൽ എൽഇഡിയും നൽകിയിരിക്കുന്നു.

എയ്‌സ്‌മാന്റെ ബാറ്ററി വലിപ്പത്തെപ്പറ്റിയോ മറ്റ് വിവരങ്ങളോ മിനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 13 അടി നീളവും 6.5 അടിയിൽ താഴെ വീതിയും ഉള്ളതിനാൽ എയ്‌സ്‌മാൻ നിലവിലുള്ള കൺട്രിമാന്റെ അതേ വലിപ്പമാണ്. അതേസമയം, വാഹനത്തിന്റെ രൂപഭം​ഗിയിലുള്ള പുതിയ മാറ്റങ്ങൾ എയ്‌സ്‌മാനെ വലിപ്പമുള്ള മോഡലായി തോന്നിപ്പിക്കും. 2021ൽ ലോകമെമ്പാടും 302,000 കാറുകൾ വിറ്റ മിനി, 2027-ഓടെ വിൽപ്പനയുടെ പകുതിയും EV-കളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies