‘ദേശീയത എന്ന ആദർശത്തിന് തീരാനഷ്ടം, എന്നും ഒപ്പമുണ്ടാകും‘: പ്രവീൺ നെട്ടാരുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് തേജസ്വി സൂര്യ എം പി- Tejasvi Surya M P visits Praveen Nettaru’s House

Published by
Janam Web Desk

ബംഗലൂരു: മംഗലൂരുവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം പി. സംഘടന പിന്തുടരുന്ന ദേശീയത എന്ന ആദർശത്തിന് തീരാനഷ്ടമാണ് പ്രവീൺ നെട്ടാരുവിനെ പോലെ ഒരു നേതാവിന്റെ കൊലപാതകത്തിലൂടെ സംഭവിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രവീണിന്റെ കുടുംബത്തിനൊപ്പം എന്നും ബിജെപിയും യുവമോർച്ചയും ഉണ്ടാകും. കൊലയാളികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രവീണിന്റെ കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.

പ്രവീൺ നെട്ടാരുവിന്റെ വീട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെ നിരവധി സംസ്ഥാന- ദേശീയ നേതാക്കൾ സന്ദർശിച്ചിരുന്നു. പ്രവീണിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച കർണാടക മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും കൈമാറിയിരുന്നു.

കേസിൽ അറസ്റ്റിലായ സാക്കിറും മുഹമ്മദ് ഷഫീഖും ഇസ്ലാമിക ഭീകര സംഘടനകളായ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ്. ഷഫീഖിന്റെ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ബന്ധം ഭാര്യ സ്ഥിരീകരിച്ചിരുന്നു. ജൂലൈ 26ന് രാത്രിയിലായിരുന്നു ബൈക്കിലെത്തിയ ഇസ്ലാമിക ഭീകരവാദികൾ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Share
Leave a Comment