എറണാകുളം : കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് എം. കുഞ്ഞാമൻ. മികച്ച ആത്മകഥയ്ക്കുള്ള അവാർഡാണ് നിരസിച്ചത്. സാഹിത്യ അക്കാദമി സെക്രട്ടറിയെ ഇക്കാര്യം അറിച്ചതായി കുഞ്ഞാമൻ പറഞ്ഞു.
അംഗീകാരങ്ങൾക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. താൻ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്കാരത്തിനോ വേണ്ടിയല്ല. സാമൂഹികമായും അക്കാദമിയുമായുള്ള പ്രേരണയുടെ പുറത്താണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. പുരസ്കാരം കൃതജ്ഞതാപൂർവം നിരസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്. പുരസ്കാരത്തിന് അർഹമായത് എം കുഞ്ഞാമന്റെ എതിര്, പ്രൊഫ.ടി ജെ ജോസഫിന്റെ അറ്റുപോകാത്ത ഓർമ്മകൾ എന്നീ പുസ്തകങ്ങൾക്കായിരുന്നു. ഇതിന് പുറമെ ഡോ. കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.ജയശീലൻ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും പ്രഖ്യാപിച്ചിരുന്നു.
Comments