ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ മീരാബായ് ചാനു മെഡൽ ദാന ചടങ്ങിൽ ആവേശം കൊണ്ട് വിതുമ്പി. മെഡൽദാന വേളയിൽ ദേശീയ ഗാനം കേട്ടപ്പോൾ ആവേശഭരിതയായി ഏറ്റുചൊല്ലിയ മീര, ഇടയ്‌ക്ക് വലതുകൈ നെഞ്ചോട് ചേർത്ത് ആനന്ദാശ്രു പൊഴിച്ചു. രാജ്യത്തിന്റെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി അഭിമാന നേട്ടം കൈവരിച്ചതിന്റെ എല്ലാ ആവേശവും മീരയുടെ മുഖത്ത് പ്രകടമായിരുന്നു.
That moment when u hear your Indian 🇮🇳national anthem play..
Goosebumps!!
Thank you @mirabai_chanu tears of joy for 1.3 billion Indians ..
Hope many more to go..At least hoping for 25 gold 🥇medals this time ..#MirabaiChanu #CommonwealthGames #weightlifting #CWG2022 pic.twitter.com/ifUpl8cDQa
— Soug (@sbg1936) July 30, 2022
മീരാബായ് ചാനുവിന്റെ അഭിമാന നേട്ടത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി.
ബിർമിംഗ്ഹാം ഗെയിംസിൽ സ്വർണ മെഡൽ നേടിയ മീരാബായ് ചാനു റെക്കോർഡ് നേട്ടത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിപ്രായപ്പെട്ടു. മീരാബായ് ചാനുവിന്റെ സുവർണ നേട്ടം രാജ്യത്താകമാനം ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. മീരാബായ് ചാനു ഇന്ത്യയുടെ അഭിമാനമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.
Mirabai Chanu scripts history by winning weightlifting gold medal, setting a new record in #CommonwealthGames. Her first gold medal for India in the ongoing Games has created a wave of joy & celebration across the country. Well done, Mirabai! India is proud of you & your medals.
— President of India (@rashtrapatibhvn) July 30, 2022
ഒരിക്കൽ കൂടി ഇന്ത്യയ്‌ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കാൻ മീരാബായ് ചാനുവിലൂടെ സാധിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ബിർമിംഗ്ഹാം ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ മീരാബായ് ചാനു ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. എല്ലാ ഇന്ത്യക്കാർക്കും, വിശിഷ്യ വളർന്നു വരുന്ന കായിക താരങ്ങൾക്കും ഈ നേട്ടം പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
The exceptional @mirabai_chanu makes India proud once again! Every Indian is delighted that she’s won a Gold and set a new Commonwealth record at the Birmingham Games. Her success inspires several Indians, especially budding athletes. pic.twitter.com/e1vtmKnD65
— Narendra Modi (@narendramodi) July 30, 2022
ഗംഭീരമായ പ്രകടനത്തിലൂടെ മീരാബായ് ചാനു ഇന്ത്യയെ ഒരിക്കൽ കൂടി അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് എന്നായിരുന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം. ഈ റെക്കോർഡ് സ്വർണ നേട്ടം രാജ്യം കാത്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Much awaited Gold by @mirabai_chanu creating a new Games Record in Women’s 49kg Snatch, Clean and Jerk and total lift.
You have put India on the top yet again with your amazing performance in #CWG2022#Cheer4India pic.twitter.com/scq2zYZMHm
— Anurag Thakur (@ianuragthakur) July 30, 2022
Comments