കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യയുടെ യശസ്സുയർത്തിയ മീരാബായ് ചാനുവിന് അഭിനന്ദനപ്രവാഹം. രാജ്യത്തിനായി ആദ്യ സ്വർണം നേടിയ മീരയുടെ പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഭാരോദ്വഹനത്തിൽ മീരാബായ് ചാനു സ്വന്തമാക്കിയ നേട്ടത്തെ അഭിനന്ദിച്ച് ഇതിനിടെ വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച പോസ്റ്റും വൈറലാകുകയാണ്.
ഇന്ത്യയിലെ പെണ്ണുങ്ങളോട് കളിക്കണ്ട! എന്ന് പറയുന്ന പോസ്റ്റാണ് കോമൺവെൽത്ത് പ്രകടനത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്. ”ഈ സന്ദേശം പരമാവധി പ്രചരിപ്പിക്കുക.. ഈ സന്ദേശം പരമാവധി പങ്കുവെക്കുക ‘ഭാരതത്തിലെ സ്ത്രീകളോട് കളിക്കാൻ നിൽക്കേണ്ട’,” ഇതായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്. ഒപ്പം സ്വർണത്തിലേക്ക് നയിച്ച ഭാരോദ്വഹനത്തിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
Circulate this widely…and share the message: Don’t mess with the women of India! pic.twitter.com/VVHbAApTF2
— anand mahindra (@anandmahindra) July 31, 2022
ചരിത്രം കുറിച്ചായിരുന്നു ഇന്ത്യയുടെ മീരാഭായ് ചാനു കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയത്. വനിതകളുടെ 49 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ, സ്‌നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോയും മീര ഉയർത്തി. ആകെ 201 കിലോ ഭാരമായിരുന്നു താരം എടുത്തുയർത്തിയത്. റെക്കോർഡ് പ്രകടനത്തോടെയായിരുന്നു മീരാഭായ് ചാനുവിന്റെ സ്വർണമെഡൽ നേട്ടം. 2018ലെ കോമൺവെൽത്ത് ഗെയിംസിലും താരം സ്വർണം സ്വന്തമാക്കിയിരുന്നു.
Comments