ഛണ്ഡീഗഡ്: പഞ്ചാബിൽ ആംആദ്മി നേതാവിനെ വെടിവെച്ച് കൊന്നു. മാലെർകോട്ട്ല ജില്ലയിലെ മുനിസിപ്പിൽ കൗൺസിലർ മുഹമ്മദ് അക്ബറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്തെ ജിമ്മിൽ നിന്നും വ്യായാമം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോഴായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. സ്ഥാപനത്തിന് പുറത്തു നിന്നിരുന്നയാൾ ക്ലോസ് റേഞ്ചിൽ നിന്നു കൊണ്ട് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ തിരികെ പോയി.
സംഭവം കണ്ട നാട്ടുകാർ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments