എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ വയ്യ!! ബംഗാളിൽ അഞ്ച് പുതിയ മന്ത്രിമാർ; പുനഃസംഘടന പ്രഖ്യാപിച്ച് മമത - Mamata Banerjee announces Bengal cabinet rejig
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാം ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യാൻ വയ്യ!! ബംഗാളിൽ അഞ്ച് പുതിയ മന്ത്രിമാർ; പുനഃസംഘടന പ്രഖ്യാപിച്ച് മമത – Mamata Banerjee announces Bengal cabinet rejig

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 02:55 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അദ്ധ്യാപന നിയമന കുംഭകോണക്കേസിൽ നിർണായക വഴിത്തിരിവുണ്ടായതോടെ പ്രതിച്ഛായ മങ്ങിയ തൃണമൂൽ പാർട്ടി ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ക്യാബിനറ്റിലെ മുഴുവൻ മന്ത്രിമാരുടെ രാജിയും മമതാ ബാനർജി ആവശ്യപ്പെട്ടേക്കുമെന്നായിരുന്നു സൂചന. ഇപ്പോഴിതാ മുഖ്യമന്ത്രി തന്നെ ക്യാബിനറ്റ് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുയാണ്.

ബുധനാഴ്ചയാണ് മന്ത്രിസഭാ പുനഃസംഘടന നടക്കുക. അഞ്ച് മന്ത്രിമാരെങ്കിലും പുതുമുഖങ്ങളായിരിക്കുമെന്ന സൂചനയും മമത നൽകി. നിലവിൽ അറസ്റ്റിലായ മുൻ മന്ത്രി പാർത്ഥ ചുമതല വഹിച്ചിരുന്ന നാല് വകുപ്പുകൾ ഉൾപ്പെടെ ആകെ 11 വകുപ്പുകളാണ് മുഖ്യമന്ത്രി സ്വയം കൈകാര്യം ചെയ്യുന്നത്. എല്ലാം കൂടി ഒറ്റയ്‌ക്ക് നോക്കിനടത്താൻ സാധ്യമല്ലെന്ന് മമതാ ബാനർജി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന് മമത വ്യക്തമാക്കി. കൂടാതെ ബംഗാളിൽ ഏഴ് പുതിയ ജില്ലകളെക്കൂടി പ്രഖ്യാപിക്കുമെന്ന് മമത അറിയിച്ചു. ഇതോടെ പശ്ചിമ ബംഗാളിലെ ജില്ലകൾ 30 ആകും. സുന്ദർബൻ, ഇച്ചേമതി, റാണാഘട്ട്, ബിഷ്ണുപൂർ, ജംഗിപൂർ, ബെഹ്റാംപൂർ, ബസിർഹത്ത് എന്നിവയാണ് പുതിയ ഏഴ് ജില്ലകൾ.

അനധികൃത അദ്ധ്യാപന നിയമനക്കേസുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് പാർത്ഥാ ചാറ്റർജിയുടെ സുഹൃത്ത് അർപ്പിത മുഖർജിയുടെ വിവിധ വസതികളിൽ നിന്നായി 50 കോടിയോളം രൂപയും സ്വർണം-വെള്ളി ആഭരണങ്ങളും ഇഡി കണ്ടെടുത്തത്. ഇവ പാർത്ഥയുടെതാണെന്ന് അർപ്പിത ഇഡിയോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ മമതയുടെ വിശ്വസ്തനും തൃണമൂലിന്റെ ദേശീയ ഉപാദ്ധ്യക്ഷനും ബംഗാളിലെ മന്ത്രിയുമായ പാർത്ഥ ചാറ്റർജി അറസ്റ്റിലായി. പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയ ഈ സംഭവത്തെ തേച്ചുമായ്ച്ച് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയാണ് മമതാ സർക്കാരിന്റെ ലക്ഷ്യം.

Tags: Mamata BanerjeeBengal cabinet
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies