മലപ്പുറം : മലപ്പുറത്ത് പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.പുറത്തൂർ അത്താണിപ്പടിയിലാണ് സംഭവം. മണ്ണത്ത് മണികണ്ഠന്റെ മൂന്ന് പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പശുവിന്റെ കൊമ്പ് അക്രമികൾ മുറിച്ചെടുത്തു.
രാത്രി മൂന്ന് മണിക്കായിരുന്നു ആക്രമണം. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് പശുക്കളെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ മൃഗഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ നൽകി.
വീട്ടിലുണ്ടായിരുന്ന ബൈക്കിലും സാമൂഹ്യവിരുദ്ധർ കേടുപാടുകൾ വരുത്തി. സംഭവത്തിൽ മണികണ്ഠൻ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments