ഗംഗ പുണ്യ നദി;അതിനെ മലിനമാക്കുന്ന കശാപ്പുശാലകൾ നദിക്ക് സമീപം പാടില്ല; ഉത്തരവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗംഗ പുണ്യ നദി;അതിനെ മലിനമാക്കുന്ന കശാപ്പുശാലകൾ നദിക്ക് സമീപം പാടില്ല; ഉത്തരവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 08:39 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : പുണ്യനദിയായ ഗംഗയ്‌ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിതീരത്തിന്റൈ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപ്പന ശാലകൾ നിരോധിക്കണമെന്നാണ് നിർദ്ദേശം. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന ഗംഗയ്‌ക്ക് സമീപം മാംസം വിൽക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു. ഗംഗാ നദിയുടെ തീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള തന്റെ ഇറച്ചിക്കട മാറ്റാൻ ഉത്തരവിട്ടുകൊണ്ട് ഉത്തരകാശി ജില്ലാ പഞ്ചായത്ത് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേഷി എന്നയാളാണ് കോടതിയെ സമീപിച്ചത്.

ഉത്തരകാശി ജില്ലയിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും വിൽക്കുന്നതിനും മാംസക്കട നടത്തുന്നവർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്നും ലൈസൻസ് നേടണമെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര നിരീക്ഷിച്ചു. ഉത്തരാഖണ്ഡിന്റെ പ്രത്യേക പദവിയും ഉത്തരകാശി ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗ നദിയുടെ പവിത്രതയും കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നത് എന്ന് കോടതി പറഞ്ഞു. കൂടാതെ, ഗംഗയുടെ തീരത്ത് നിന്ന് 500 മീറ്ററിനുള്ളിൽ ഇറച്ചി സ്റ്റോർ നടത്തുന്നതിന് ഖുറേഷിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചതിൽ ഒരു തെറ്റുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2016 ഫെബ്രുവരി 27 നാണ് ഗംഗാതീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള ഖുറേഷിയുടെ മാംസക്കട 7 ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നൽകിയത്. ഇത്തരം നിയമങ്ങൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഖുറേഷിയുടെ ഹർജി തള്ളിയത്.

Tags: ganga riverGanga
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies