തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാള സിനിമാ താരങ്ങൾ. പ്രധാനമന്ത്രി തന്നെ തന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കി മാതൃക കാണിച്ചിരുന്നു. പിന്നാലെ രാജ്യത്താകമാനം സമൂഹമാദ്ധ്യമങ്ങളിൽ ത്രിവർണ്ണ പതാക മുഖചിത്രമാക്കി രാജ്യസ്നേഹികൾ രംഗത്തു വിന്നിരുന്നു. മലയാള സിനിമാ താരങ്ങളും പ്രധാനമന്ത്രിയുടെ ആഹാന്വാനം ഏറ്റെടുത്തു.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ഗോപൻ തുടങ്ങിയ താരങ്ങളും സംവിധായകർ വിജി തമ്പി, രാമസിംഹൻ അബൂബക്കർ ഗായകരായ കെ.എസ് ചിത്ര, അനൂപ് ശങ്കർ, വിജയ് മാധവ് എന്നിങ്ങനെ മലയാള സിനിമയിലെ താരങ്ങൾ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നൽകി കൊണ്ട് രംഗത്തു വന്നു. ദേശീയ പതാകയുടെ ശിൽപിയായ പിങ്കലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെയാണ് പ്രൊഫൈൽ ത്രിവർണ്ണമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം.
ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും പ്രധാമന്ത്രി നിർദേശിച്ചു. ഓഗസ്റ്റ് 13 മുതൽ 15 വരെയാകും ക്യാമ്പെയിൻ. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ക്യാമ്പെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
Comments