ചമ്പ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിമാചൽ പ്രദേശിലും കനത്ത മഴയാണ് പെയ്യുന്നത്. നിർത്താതെ പെയ്യുന്ന മഴയിൽ ഹിമാചൽ പ്രദേശിലെ കോട്ടി പാലത്തിന് സമീപം മലയിടിഞ്ഞു വീണതിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. മലയുടെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ബലേയി-കോട്ടി റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
പാറയുടെ ഒരു ഭാഗത്ത് വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം നിർത്തി വച്ചിരുന്നു. ആദ്യം പാറയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഇതിന് പിന്നാലെയാണ് കൂടുതൽ ഭാഗം വെള്ളത്തിലേക്ക് ഇടിഞ്ഞു വീണത്. വലിയ ശക്തിയിലാണ് റോഡിൽ നിന്നും താഴെയുള്ള പുഴയിലേക്ക് ഇവ പതിച്ചത്. സമീപത്തെ പാലത്തിൽ നിന്നവരാണ് ഇതിന്റെ വീഡിയോ പകർത്തിയത്.
Another video-
An incident of landslide has been reported near Koti-Bridge under Salooni sub-division of #Chamba district due to which Bhaleyi-Koti road has been blocked. Restoration work is under process.#India #himachal #Landslides pic.twitter.com/qRfeGF5sNS— Chaudhary Parvez (@ChaudharyParvez) August 2, 2022
പാലത്തിന്റെ മറുഭാഗത്ത് നിന്നവർ പകർത്തിയ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഹിമാചൽപ്രദേശിലും മഴക്കെടുതികൾ ശക്തമാണെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കുളു, മണ്ഡി, സോളൻ, ലാഹൗൾ, ചമ്പ, സ്പിതി എന്നിവിടങ്ങളിൽ നിന്നുള്ളതുൾപ്പെടെ 36 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
Massive landslide in Chamba, Himachal Pradesh. #India #himachal #Chamba #Landslides pic.twitter.com/c6lTjpw3xz
— Chaudhary Parvez (@ChaudharyParvez) August 2, 2022
चंबा-सुंडला सड़क मार्ग पर कोटी पुल के पास दरकी पहाड़ी। पुल पर मौजूद लोगों ने भागकर बचाई जान।#Himachal #Landslide #Chamba pic.twitter.com/wuiAVHLtlt
— Pawan Bhardwaj (@PawanKbhardwaj) August 2, 2022
Comments