'ത്രിവർണ്ണപതാകയെ മാത്രം അംഗീകരിക്കില്ല, കശ്മീരിനും സ്വന്തമായി പതാകയുണ്ട്': ജമ്മു കശ്മീരിന്റെ പഴയ പതാക പ്രൊഫൈലിൽ ഉൾപ്പെടുത്തി മെഹബൂബ മുഫ്തി-Mehbooba Mufti
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ത്രിവർണ്ണപതാകയെ മാത്രം അംഗീകരിക്കില്ല, കശ്മീരിനും സ്വന്തമായി പതാകയുണ്ട്’: ജമ്മു കശ്മീരിന്റെ പഴയ പതാക പ്രൊഫൈലിൽ ഉൾപ്പെടുത്തി മെഹബൂബ മുഫ്തി-Mehbooba Mufti

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിലും ത്രിവർണപതാകയെ അംഗീകരിക്കാതെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. സമൂഹമാദ്ധ്യമ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രത്തിൽ ത്രിവർണ പതാകയ്‌ക്കൊപ്പം ജമ്മു കശ്മീരിന്റെ പഴയ പതാകയും ഉൾപ്പെടുത്തിയാണ് മുഫ്തി ദേശീയ പതാകയെ താൻ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന്  ആവർത്തിക്കുന്നത്. സംഭവത്തിൽ മുഫ്തിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക നിറവിൽ നിൽക്കുമ്പോൾ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആയിരുന്നു മെഹബൂബയും പ്രൊഫൈൽ ചിത്രം മാറ്റിയത്. 2015 ൽ  ജമ്മു കശ്മീരിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഫ്തി മുഹമ്മദ് സയീദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചിത്രമാണ് മുഫ്തി പ്രൊഫൈൽ ചിത്രമായി മാറ്റിയത്.

ഇരുവരുടെയും ഇരിപ്പിടത്തിന് മുൻപിലായി ദേശീയ പതാകയും കശ്മീരിന്റെ പഴയ പതാകയും സ്ഥാപിച്ചിരുന്നു. ഇതിൽ നരേന്ദ്ര മോദി ഇരുന്ന ഭാഗത്ത് ഇന്ത്യൻ പതാകയും, മുഹമ്മദ് സയീദിന്റെ ഭാഗത്ത് കശ്മീരിന്റെ പതാകയുമായിരുന്നു ഉണ്ടായിരുന്നത്.

പതാക എന്നത് അഭിമാനത്തിന്റെയും, സന്തോഷത്തിന്റെയും ഭാഗമായതിനാൽ താനും പ്രൊഫൈൽ ചിത്രം മാറ്റുന്നതായി മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. ദേശീയ പതാകയുമായി ചേർന്നിരിക്കുന്ന കശ്മീരിന്റെ പതാക ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. ഈ ബന്ധം വേർപ്പെടുത്തുന്നതിനായി ചിലർ പതാക തട്ടിപ്പറിച്ചു. നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളുടെ പതാകയെ മോഷ്ടിക്കാം. എന്നാൽ ഇതിനെ ഞങ്ങളുടെ മനസിൽ നിന്നും പിഴുതെറിയാൻ സാധിക്കില്ലെന്നും മെഹബൂബ ട്വിറ്ററിൽ കുറിച്ചു.

അതേസമയം പ്രൊഫൈൽ ചിത്രം കശ്മീരിന്റെ പതാകയാക്കുന്നത് ചരിത്രത്തെ മാറ്റില്ലെന്ന് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിർമൽ സിംഗ് പറഞ്ഞു. മെഹബൂബ മുഫ്തിയുടെ നിരാശയാണ് കശ്മീരിന്റെ പതാക പ്രൊഫൈൽ ചിത്രം ആക്കിയതിലൂടെ വെളിവാകുന്നത്. വിഘടനവാദത്തെയും, ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്ന ഒന്നിനെയും പിന്തുണയ്‌ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Changed my dp since a flag is a matter of joy & pride.For us our state flag was irreversibly linked to the Indian flag. It was snatched thus breaking away the link. You may have robbed us of our flag but cant erase it from our collective conscience. pic.twitter.com/HZxQROn3fK

— Mehbooba Mufti (@MehboobaMufti) August 3, 2022

Tags: Jammu Kashmirpdpmehabooba mufthi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies