കൊച്ചി : വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോർപ്പറേഷന് 25,000 രൂപ പിഴ ശിക്ഷ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ.വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് സമയബന്ധിതമായ മറുപടി നൽകാത്തതിനാണ് നടപടി. കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്‌ക്കാണ് പിഴ ശിക്ഷ വിധിച്ചത്.
പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമ്മാണം സംബന്ധിച്ചുള്ള അപേക്ഷയ്‌ക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥർ വൈകിക്കുകയായിരുന്നു. വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ കൃത്യമായ ഇടപെടൽ നടത്തുന്നതിൽ വീഴ്ച വരുത്തി. തുടർന്ന് ഉദ്യോഗസ്ഥ തുക ട്രഷറിയിൽ അടച്ചു രസീത് കമ്മീഷനിൽ നൽകുകയും ചെയ്തു.















