സ്കൂട്ടറുകളുടെ 'ഡോൺ' ആകാൻ 'ഡിയോ'; പുതിയ 'ഡിയോ സ്‌പോർട്‌സ്' ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ഹോണ്ട- Honda Dio Sports
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്കൂട്ടറുകളുടെ ‘ഡോൺ’ ആകാൻ ‘ഡിയോ’; പുതിയ ‘ഡിയോ സ്‌പോർട്‌സ്’ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ഹോണ്ട- Honda Dio Sports

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 04:39 pm IST
Facebook
Twitter
WhatsAppTelegram

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യ തങ്ങളുടെ പുതിയ ലിമിറ്റഡ് എഡിഷൻ ഡിയോ അവതരിപ്പിച്ചു. ഹോണ്ട വിപണിയില്‍ എത്തിച്ചിട്ടുള്ള സ്‌കൂട്ടറുകളില്‍ ആക്ടീവയ്‌ക്ക് ശേഷം ഏറ്റവുമധികം ജനപ്രീതി നേടിയ മോഡലാണ് ഡിയോ. ഹോണ്ട ഡിയോ സ്‌പോർട്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ ലിമിറ്റഡ് എഡിഷൻ സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 68,317 രൂപയും ഡീലക്‌സ് വേരിയന്റിന് 73,317 രൂപയുമാണ് എക്‌സ്‌ഷോറൂം വില. രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് വാഹനം ലഭിക്കുന്നത്. സ്‌ട്രോൺഷ്യം സിൽവർ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോർട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിവയാണ് കമ്പനി നൽകിയിരിക്കുന്ന നിറങ്ങൾ.

പുതിയ ഹോണ്ട ഡിയോ സ്‌പോർട്‌സ് ലിമിറ്റഡ് എഡിഷന്റെ പ്രധാന ആകർഷണം കാമഫ്‌ളേജ് ഗ്രാഫിക്സും സ്‌പോർട്ടി റെഡ് റിയർ സസ്‌പെൻഷനുമാണ്. കൂടാതെ ഡീലക്സ് വേരിയന്റിൽ സ്പോർട്ടി അലോയി വീലുകളും ലഭിക്കുന്നു. തടസ്സങ്ങളില്ലാത്ത റൈഡിംഗ് അനുഭവത്തിനായി എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്‌ഷൻ നൽകുന്ന ഫ്രണ്ട് പാക്കറ്റിലാണ് സ്‌കൂട്ടർ വരുന്നത്. പുതിയ ലിമിറ്റഡ് എഡിഷൻ ഡിയോ സ്‌പോർട്‌സിന് കരുത്തേകുന്നത് 110 സിസി, എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) ഉള്ള PGM-FI എഞ്ചിനാണ്. ഈ എഞ്ചിന് 8,000 ആർപിഎമ്മിൽ 7.65 ബിഎച്ച്പിയും 4,750 ആർപിഎമ്മിൽ 9 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും.

ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഫംഗ്ഷൻ സ്വിച്ച്, എക്‌സ്റ്റേണൽ ഫ്യുവൽ ലിഡ്, പാസിംഗ് സ്വിച്ച്, എഞ്ചിൻ കട്ട് ഓഫ് ഉള്ള സൈഡ് സ്റ്റാൻഡേർഡ് ഇൻഡിക്കേറ്റർ എന്നിവ സ്‌കൂട്ടറിന് കമ്പനി നൽകുന്നു. കൂടാതെ പുതിയ ഡിയോയ്‌ക്ക് ഹോണ്ടയുടെ കോംബി-ബ്രേക്ക് സിസ്റ്റം(cbS)ഇക്വലൈസറും ത്രീ-സ്റ്റെപ്പ് അഡജസ്റ്റ് ചെയ്യാവുന്ന പിൻ സസ്‌പെൻഷനും മികച്ച ഇന്ധനക്ഷമതയ്‌ക്കായി ത്രീ-സ്റ്റെപ്പ് ഇക്കോ ഇൻഡിക്കറ്ററും ഉണ്ട്.

പുതിയ ഡിയോ സ്‌പോർട്‌സിന് യുവത്വത്തിന്റെ ശൈലി തുടരുന്നതിനൊപ്പം ഏറ്റവും മികച്ച കളര്‍ ഓപ്ഷനുകളുടെ സംയോജനവുമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു. ഈ ലിമിറ്റഡ് എഡിഷൻ തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവതലമുറയെ അതിന്റെ സ്‌പോർട്ടി വൈബും ട്രെൻഡി ലുക്കും കൊണ്ട് കൂടുതൽ സന്തോഷിപ്പിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies