ഭോപ്പാലിലെ നാഷണൽ ഹെറാൾഡ് കെട്ടിടവും പൂട്ടി മുദ്രവെച്ചേക്കും; ദുരുപയോഗം ചെയ്യുന്നുവെന്ന് മധ്യപ്രദേശ് സർക്കാർ-national herald buildings in bhopal
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭോപ്പാലിലെ നാഷണൽ ഹെറാൾഡ് കെട്ടിടവും പൂട്ടി മുദ്രവെച്ചേക്കും; ദുരുപയോഗം ചെയ്യുന്നുവെന്ന് മധ്യപ്രദേശ് സർക്കാർ-national herald buildings in bhopal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 08:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹിയിൽ നാഷണൽ ഹെറാൾഡിന്റെ കെട്ടിടത്തിന് നേരെ നടന്ന നിയമ നടപടിക്ക് ശേഷം ഭോപ്പാലിലെ വസ്തുവും കടുത്ത നടപടിക്കുളള സാധ്യത നേരിടുന്നു. ഭോപ്പാൽ ആസ്ഥാനമായുള്ള കെട്ടിടം ഇപ്പോൾ മധ്യപ്രദേശ് സർക്കാരിന്റെ നിരീക്ഷണത്തിലാണ്. 1981ൽ 1.14 ഏക്കർ സ്ഥലം 30 വർഷത്തെ പാട്ടത്തിന് ഇളവ് നിരക്കിൽ നൽകി. ഇവിടെ നാഷണൽ ഹെറാൾഡ് ഒരു കെട്ടിടം സ്ഥാപിക്കുകയും ഓഫീസ് പ്രവർത്തിക്കുകയും ചെയ്തു. അവിടെ പത്രത്തിന്റെ പ്രസിദ്ധീകരണവും ആരംഭിച്ചു. എന്നാൽ 1992ൽ പത്രം അച്ചടി നിർത്തി.

പ്രസ്തുത പാട്ടക്കാലാവധി 2011ൽ അവസാനിച്ചു. പിന്നീട് കെട്ടിടം വലിയ ഷോറൂമുകളുള്ള ഒരു വാണിജ്യ സമുച്ചയമാക്കി മാറ്റിയതായി കണ്ടെത്തി. അതിനുശേഷം പ്ലോട്ട് ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ, നിരവധി പേർ മുന്നോട്ട് വരികയും പ്രശ്‌നം കോടതിയിലെത്തുകയും ചെയ്തു. വിഷയം ജില്ലാ കോടതിയിലാണെന്നും ഇത് സർക്കാർ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി ഭൂപീന്ദർ സിംഗ് പറഞ്ഞു. ഒരു അന്വേഷണത്തിന് സർക്കാർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ സമുച്ചയം മുദ്രവെക്കും,’ സിംഗ് വ്യക്തമാക്കി.

ഡൽഹി ആസ്ഥാനമായുള്ള ഹെറാൾഡ് ഹൗസ് നേരത്തെ സീൽ ചെയ്തിരുന്നു. ഡൽഹിയിലെ ബഹദൂർ ഷാ സഫർ മാർഗ് ആസ്ഥാനമായുള്ള ഹെറാൾഡ് ഹൗസിലെ യംഗ് ഇന്ത്യൻ ലിമിറ്റഡിന്റെ ഓഫീസ് ആണ് സീൽ ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ ഇവിടെ തുറക്കരുതെന്ന് ഇഡി ഉത്തരവിട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന നോട്ടീസ് പരിസരത്ത് പതിക്കുകയും ചെയ്തു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ കുൽദീപ് സിംഗ് അണ് നോട്ടീസിൽ ഒപ്പ് വച്ചിരിക്കുന്നത്.

2015ൽ യംഗ് ഇന്ത്യയ്‌ക്കെതിരായ ആദായനികുതി അന്വേഷണം ഡൽഹിയിലെ വിചാരണ കോടതി ഏറ്റെടുത്തതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത പിഎംഎൽഎ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ ഐ-ടി വകുപ്പിന്റെ അന്വേഷണ വിഭാഗം വിശദമായ നികുതിവെട്ടിപ്പിന് കോടതിയിൽ ഹർജി സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്തു.

 

Tags: bhopalnational heraldനാഷണൽ ഹെറാൾഡ്
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies