'അങ്ങേയറ്റം സ്ത്രീവിരുദ്ധവും മാന്യതയില്ലാത്തതും, ശ്രീരാമിനോടുള്ള ദേഷ്യം രേണുരാജിനോട് കാണിക്കുന്നത് ശരിയല്ല': പ്രതികരണവുമായി കേരള മുസ്‌ലിം ജമാഅത്തെ മാദ്ധ്യമ വക്താവ് 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അങ്ങേയറ്റം സ്ത്രീവിരുദ്ധവും മാന്യതയില്ലാത്തതും, ശ്രീരാമിനോടുള്ള ദേഷ്യം രേണുരാജിനോട് കാണിക്കുന്നത് ശരിയല്ല’: പ്രതികരണവുമായി കേരള മുസ്‌ലിം ജമാഅത്തെ മാദ്ധ്യമ വക്താവ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 10:18 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:  എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ രേണുരാജിനെതിരെ  ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി  കേരള മുസ്‌ലിം ജമാഅത്തെ മാദ്ധ്യമ വക്താവ്  മുഹമ്മദലി കിനാലൂര്‍.  സമൂഹമാദ്ധ്യമങ്ങളിൽ  കലക്ടർക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ ഏറെയും സ്ത്രീവിരുദ്ധവും മാന്യതക്ക് നിരക്കാത്തതുമാണെന്ന് മുഹമ്മദലി കിനാലൂര്‍  ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ശ്രീറാം ​വെങ്കിട്ടരാമനോടുള്ള ദേഷ്യം ഭാര്യയായ ​കലക്ടർ രേണുരാജിനോട് പ്രയോഗിക്കുന്നത് ശരിയല്ലെന്നാണ്  മുഹമ്മദലി കിനാലൂര്‍  ഫേസ്ബുക്കിൽ കുറിച്ചത്.

സമൂഹമാദ്ധ്യമങ്ങളിൽ തെറിവിളിയായാണ് പലരും കളക്ടർക്കെതിരെ പ്രതികരിച്ചത്.  അശ്ലീലചുവയോടുകൂടിയാണ് പലരും  പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്.  മഴയെ തുടർന്ന് എറണാകുളം ജില്ലയ്‌ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവധിപ്രഖ്യാപിച്ച സമയം വൈകിയെന്ന് ആരോപിച്ചാണ് കളക്ടർക്കെതിരെ വിമർശനം രൂക്ഷമായത്.സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശങ്ങൾ അതിരുകടന്നതാണെന്ന്  മുഹമ്മദലി കിനാലൂര്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ ജില്ലാകളക്ടർ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമന്റെ ഭാര്യയാണ്  രേണുരാജ്. രേണുരാജ്  എറണാകുളം ജില്ലാകളക്ടറായി ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ  മുസ്ലീം സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുകയും അദ്ദേഹത്തെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയുമായിരുന്നു.ഇതിന്റെ തുടർച്ചയായാണ് രേണുരാജിനെതിരെയും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വിഭാഗം വിലയിരുത്തുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കളക്ടർക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. അതിൽ പലതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും അമാന്യവും ആണെന്ന് പറയാതെ വയ്യ. ശ്രീരാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയും ചിലർ വിമർശിക്കുന്നത് കണ്ടു. എറണാകുളം കളക്ടറുടെ ഭർത്താവ് ആണ് ശ്രീരാം. എന്ന് കരുതി ശ്രീരാമിനോടുള്ള ദ്വേഷം രേണുകരാജ്നെതിരെ പ്രയോഗിക്കുന്നത് ശരിയല്ല. അവർ ബഷീർ കേസിൽ ഏതെങ്കിലും നിലക്ക് പങ്കാളി അല്ല. കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ അവർ കുറ്റാരോപിതയല്ല. അവരുടെ ജീവിതപങ്കാളി ശ്രീരാം ആണെന്നത് അവരെ വിമർശിക്കാനുള്ള കാരണവുമല്ല. ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റൊരാൾക്കും ഇടപെടാൻ അവകാശം ഇല്ല. സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശങ്ങൾ അതിരുകടന്നതാണ്.

Tags: renu raj
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies