അഹമ്മദാബാദ് : നവജാത ശിശുവിനെ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സബർകന്ത ജില്ലയിലാണ് സംഭവം. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശത്തുണ്ടായിരുന്ന ഒരു കർഷകൻ വന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിന്റെ കൈ മണ്ണിന് പുറത്ത് കണ്ടെത്തിയത്. ഇതോടെ മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്തു. ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചു.
ജീവനോടെ കുഴിച്ചിട്ടതിനാൽ കുഞ്ഞിന് ശ്വാസം ലഭിച്ചിരുന്നില്ല. എന്നാൽ ഇത്രയും നേരം കുട്ടി എങ്ങനെ മണ്ണിനടിയിൽ കിടന്നുവെന്ന അത്ഭുതത്തിലാണ് എല്ലാവരും. നിലവിൽ കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. 307 വകുപ്പ് പ്രകാരമാണ് കേസ്.
Comments