ബർമിങാം : കോമൺവെൽത്ത് ഗെയിംസ് വേദിയിൽ സുരക്ഷാ വീഴ്ച. സംശയത്തെ തുടർന്ന് ഗുസ്തി സ്‌റ്റേഡിയവും വേദിയും പൂർണ്ണമായും ഒഴിപ്പിച്ചു. സുരക്ഷാ പരിശോധന എന്ത് കാരണംകൊണ്ടാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.
മത്സരം തുടങ്ങാനിരിക്കേയാണ് താരങ്ങളടക്കം മുഴുവൻ പേരോടും സ്‌റ്റേഡിയത്തിന് പുറത്തേയ്‌ക്ക് പോകണമെന്ന നിർദ്ദേശം നൽകിയത്. അന്താരാഷ്‌ട്ര ഗുസ്തി സംഘാടകരാണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒരു മണിക്കൂറിന് ശേഷം മത്സരം പുന:രാരംഭിച്ചു. മത്സരത്തിനിടെയുണ്ടായ അസൗകര്യത്തിൽ കാണികളോട് സംഘാടകർ മാപ്പുചോദിച്ചു.
ബജരംഗ് പൂനിയ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ഇന്ന് ഇറങ്ങാനിരിക്കേയാണ് സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ പൂനിയ 65 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടറിൽ കടന്നു കഴിഞ്ഞു. ഇന്ത്യൻ താരങ്ങളായ ദീപക് പൂനിയ, ആൻഷൂ മാലിക്, സാക്ഷി മാലിക്, ദിവ്യ കാക്രാൻ, മോഹിത് ഗ്രേവാൾ എന്നിവരും ഇന്ന് മത്സരിക്കാൻ ഇറങ്ങുകയാണ്.
Comments