കഫക്കെട്ട് കാരണം ചെവി അടയുന്നുണ്ടോ? എന്നാൽ നിങ്ങളിതും അറിഞ്ഞോളൂ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഫക്കെട്ട് കാരണം ചെവി അടയുന്നുണ്ടോ? എന്നാൽ നിങ്ങളിതും അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 10:15 pm IST
FacebookTwitterWhatsAppTelegram

മഴക്കാലത്ത് ആളുകളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പനിയും ജലദേഷവും. ജലദോഷത്തിന്റെ കൂടെ കഫക്കെട്ട് കൂടിയാകുമ്പോൾ കൂടുതൽ അസ്വസ്ഥമാകും നമ്മുടെ ശരീരവും മനസും. കഫക്കെട്ട് അധികമാകുമ്പോൾ ചിലർക്ക് ചെവി അടയുന്ന പ്രശ്‌നം കണ്ടുവരാറുണ്ട്. ആ സമയത്ത് അസഹനീയമായ വേദനയാണ് അനുഭവപ്പെടുന്നത്. ഈ ബുദ്ധിമുട്ടിന് കാരണമെന്തെന്നും അത് ഇല്ലാതിരിക്കാൻ എന്തെല്ലാം ചെയ്യാമെന്നും നോക്കാം.

കണ്ടക്ടീവ് ഹിയറിംഗ് ലോസ്സ്

നമ്മളുടെ ചെവിയിൽ അഴുക്ക്(ചെപ്പി) അടിഞ്ഞ് കൂടുമ്പോഴും അതുപോലെ, നല്ല കഫക്കെട്ട് ഉണ്ടാകുമ്പോൾ, ചെവിയിൽ ഇൻഫക്ഷൻ വരുമ്പോൾ എല്ലാം നമുക്ക് കേൾവിക്കുറവ് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ അനുഭവപ്പെടുന്ന കേൾവിക്കുറവിനെയാണ് കണ്ടക്ടീവ് ഹിയറിംഗ് ലോസ്സ് എന്ന് വിശേഷിപ്പിക്കുന്നത്.

കഫക്കെട്ട് വരുമ്പോൾ എങ്ങിനെയാണ് കേൾവിക്കുറവ് ഉണ്ടാകുന്നത്

നമ്മളുടെ ചെവി, മൂക്ക്, തൊണ്ട എന്നിവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഇതിൽ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും ഇൻഫക്ഷൻ വന്നാൽ, നമ്മളുടെ കേൾവിക്ക് കുറച്ച് ബുദ്ധിമുട്ടുള്ളപോലെ നമുക്ക് അനുഭവപ്പെടും. അതുപോലെ, നമ്മളുടെ ചെവിയിൽ വീക്കം വരുന്നത് കൃത്യമായി കേൾക്കാതിരിക്കുവാനും കാരണമാകുന്നുണ്ട്.
എന്നാൽ ഈ കേൾവിക്കുറവ് കഫക്കെട്ട് മാറിയിട്ടും, അല്ലെങ്കിൽ രണ്ട് ദിവസത്തിനുമേലെ നീണ്ട് നിൽക്കുന്നുണ്ടെങ്കിൽ വേഗത്തിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമായ കാര്യമാണ്.

പരിഹാരം

നല്ല കഫക്കെട്ട് വരുമ്പോൾ ചെവിയിൽ ഇൻഫക്ഷൻ വരാറുണ്ട്. ഇത്തരത്തിൽ വരാതിരിക്കുവാൻ ഇടയ്‌ക്കിടയ്‌ക്ക് കൈകൾ കഴുകി മാത്രം ഉപയോഗിക്കുക. ഇത് അണുക്കളെ തടയും.

പലരും ചെവി ക്ലീൻ ആക്കുവാൻ ബഡ്സ് ഉപയോഗിക്കാറുണ്ട്. എന്നാൽ കോട്ടൻ ബഡ്സ് ഉപയോഗിക്കുമ്പോൾ അതിലെ കോട്ടന്റെ അംശം നമ്മളുടെ ചെവിയിൽ ഇരിക്കുകയും ഇത് കൂടുതൽ കേൾവിക്കുറവിലേയ്‌ക്ക് നയിക്കുകയും ചെയ്യും.

ചെവി അടയുന്നത് കുറയ്‌ക്കുവാൻ എന്തെങ്കിലും വായയിൽ ഇട്ട് ചവയ്‌ക്കുക. ഇത്തരത്തിൽ ചവയ്‌ക്കുമ്പോൾ ചെവി തുറന്ന് ആയി വരുന്നതാണ്. വായ അടച്ചതിനുശേഷം മൂക്കിലൂടെ പതുക്കെ ശ്വസിക്കുക ഇതും അടഞ്ഞ ചെവി തുറക്കുവാൻ നല്ലതാണ്.

ഇടയ്‌ക്ക് കോട്ടുവായ ഇടുന്നതും വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം തന്നെ ചെവി അടയുന്നത് കുറയ്‌ക്കുവാൻ സഹായിക്കും. ഇതൊന്നും ചെയ്തിട്ടും ശരിയാകുന്നില്ലെങ്കിൽ ഒരു ഡോക്ടറെ കാണുന്നതാവും ഉചിതം.

Tags: Ear
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies