ബർമിങാം: ഗുസ്തിയിൽ ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. ബജ്റംഗ് പുനിയ സ്വർണവും അൻഷുമാലിക് വെള്ളിയുമാണ് നേടിയത്. 65 കിലോ വിഭാഗത്തിൽ കാനഡയുടെ മാക്നീലിനെ തറപറ്റിച്ചാണ് ബജ്റംഗ് പുനിയ സ്വർണം നേടിയത്. സെമി പോരാട്ടത്തിൽ ബദരംഗ് പൂനിയ ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജോർജ്ജ് റാമിനെ 10-0നാണ് മലർത്തിയടിച്ചത്.
വനിതകളുടെ 57 കിലോ ഗുസ്തിയിൽ നൈജീരിയയുടെ ഒഡുനായോ ഫൗൾസാഡെയോടാണ് അൻഷു മാലിക് പൊരുതി തോറ്റത്.6-4 ആണ് സ്കോർ. നേരിയ പരിക്ക് അലട്ടിയിരുന്നെങ്കിലും ബർമിങ്ഹാമിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിലൊരാൾ തന്നെയായിരുന്നു അൻഷു.സെമിയിൽ ഓസ്ട്രേലിയയുടെ ഐറീൻ സൈമനോയ്ഡിസിനെ 10-ന് തോൽപ്പിച്ചാണ് അൻഷു ഫൈനൽ മത്സരത്തിനിറങ്ങിയത്.
Comments