സൗദി : ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഓപ്പറേഷനിലൂടെ സയാമീസ് ഇരട്ടകളെ വെർപ്പിരിച്ച് മെഡിക്കൽ രംഗത്ത് സൗദി അറേബ്യ വീണ്ടും ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. സൗദിയിൽ ഇത്തരത്തിൽ നടക്കുന്ന 52 ാമത് ഓപ്പറേഷനാണിത്.
1999 ലാണ് സൗദി മെഡിക്കൽ പ്രോഗ്രാം ആരംഭിച്ചതിലൂടെ സൗദിയിൽ സയാമീസ് ഇരട്ടകളെ വെർപ്പിരിക്കുന്ന ആദ്യത്തെ ഓപ്പറേഷൻ നടന്നത്. തുടർന്ന് 23 രാജ്യങ്ങളിൽ നിന്നായി 124 കേസുകളാണ് ഇത്തരത്തിൽ സൗദിയിൽ പഠനവിധേയമാക്കിയത്. ഓപ്പറേഷൻ, ചികിത്സ, ഓപ്പറേഷന് ശേഷമുള്ള താമസ ചെലവുകൾ കൂടാതെ ചികിത്സക്ക് വിധേയരാകുന്ന മാതാപിതാക്കളുടെ ചെലവുകൾ ഇവ ഉൾക്കൊള്ളുന്ന ലോകത്തിലെ ഒരേയൊരു പദ്ധതി ആണ് സൗദി മെഡിക്കൽ പ്രോഗ്രാം.
ഡോക്ടർമാരും സർജന്മാരും സാങ്കേതിക വിദഗ്ധരും നഴ്‌സുമാരും ഉൾപ്പെടെ 35 വിദഗ്ധർ ഉൾക്കൊള്ളുന്ന മെഡിക്കൽ ടീമുകളാണ് സർജറിക്ക് നേതൃത്വം നൽകിയത്. തുടർച്ചയായി 23.5 മണിക്കൂർ ആണ് ഓപ്പറേഷന് വേണ്ടി വന്നത്.
ഈ നേട്ടം സൗദി ഗവൺമെന്റിന്റെ ആരോഗ്യ മേഖലയുടെ വികസനവും ഗുണനിലവാരവും കാര്യക്ഷമതയും ആണ് പ്രതിഫലിപ്പിക്കുന്നത് എന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിലേക്ക് എത്തിന്നതിനു മെഡിക്കൽ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ തെളിവായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്.
Comments