ലക്നൗ: ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കണമെന്ന് സമൂഹമാദ്ധ്യമം വഴി ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ. ബല്ലിയ സ്വദേശി റെഹാൻ ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ പരാതിയിൽ നഗ്ര പോലീസ് ആണ് റെഹാനെ അറസ്റ്റ് ചെയ്തത്.
ട്വിറ്ററിലൂടെയായിരുന്നു ഇയാൾ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കണമെന്ന് ആഹ്വാനം ചെയ്തത്. വിദ്വേഷ പരാമർശങ്ങൾക്കൊപ്പം ഇന്ത്യയുടെയും പാകിസ്താന്റെയും മാപ്പും പങ്കുവെച്ചിരുന്നു. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
റെഹാനൊപ്പം മറ്റൊരു യുവാവിനും കൂടി സംഭവത്തിൽ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. റെഹാന്റെ അറസ്റ്റിന് പിന്നാലെ ചിലർ വർഗ്ഗീയ സംഘർഷത്തിന് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments