അമൃത വർഷത്തിൽ ഓർമ്മിക്കപ്പെടേണ്ട ധീര യോദ്ധാവ്; മുഗളന്മാരെ തോൽപ്പിച്ചോടിച്ച ധീരനായ പടനായകൻ ; അറിയാം ലാചിത് ബോർഫുകാനെ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അമൃത വർഷത്തിൽ ഓർമ്മിക്കപ്പെടേണ്ട ധീര യോദ്ധാവ്; മുഗളന്മാരെ തോൽപ്പിച്ചോടിച്ച ധീരനായ പടനായകൻ ; അറിയാം ലാചിത് ബോർഫുകാനെ

Janam Web Desk by Janam Web Desk
Aug 6, 2022, 06:00 pm IST
A A
FacebookTwitterWhatsAppTelegram

ഗുഹാവട്ടി : രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ മോചനത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാക്കളുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെ രാജ്യത്തെ ഒന്നൊന്നായി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അവർക്കെതിരെ മുന്നിൽ നിന്ന് പൊരുതാൻ ധീരന്മാരുമുണ്ടായിരുന്നു. സ്വതന്ത്ര ഭാരതം എന്ന ആശയം മനസ്സിൽ വെച്ച് ഓരോ നിമിഷവും അതിന് വേണ്ടി മാത്രം പ്രയത്‌നിച്ച, നേതാക്കൾ. ഇതിൽ ജ്വലിച്ച് നിൽക്കുന്ന സ്വാതന്ത്ര്യ സമര പോരാളിയാണ് അഹോം രാജവംശത്തിലെ ലാചിത് ബോർഫുകാൻ.

ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രവിശ്യകൾ ഭരിച്ചിരുന്ന അഹോം വംശത്തിൽപ്പെട്ട രാജാക്കന്മാർ മുഗളന്മാർക്കെതിരെയാണ് ശക്തമായ പോരാട്ടം നയിച്ചത്. അറനൂറ് വർഷത്തോളം ഇവർ വടക്ക് കിഴക്കൻ പ്രദേശം ഭരിച്ചിരുന്നു. ദക്ഷിണേഷ്യയിലെ നിരവധി ഭാഗങ്ങളിൽ മുഗളന്മാർ കൊടികുത്തി വാണിരുന്ന കാലത്തായിരുന്നു അത്. 17 ഓളം യുദ്ധങ്ങളാണ് മുഗളന്മാർക്കെതിരെ ഈ വംശത്തിലെ രാജാക്കന്മാർ നടത്തിയത്.

തന്റെ വീര്യത്തിലൂടെ പ്രശസ്തിയാർജ്ജിച്ച അഹോം വംശത്തിലെ രാജാവായിരുന്നു ലാചിത് ബോർഫുകാൻ. അഹോം രാജാക്കന്മാരുടെ ആദ്യ തലസ്ഥാനമായിരുന്ന ചാറൈഡോയിൽ 1622 നവംബർ 24 നാണ് ലാചിത് ബോർഫുകാൻ ജനിച്ചത്. മുഗൾ സൈന്യത്തിനെതിരെ രണ്ട് മഹായുദ്ധങ്ങളിൽ പടനയിച്ചയാളായിരുന്നു ലാചിത്. വടക്ക് കിഴക്കൻ അതിർത്തികളിലേക്ക് തങ്ങളുടെ പ്രദേശം വ്യാപിപ്പിക്കാനുള്ള മുഗൾ സൈന്യത്തിന്റെ അവസാന ശ്രമങ്ങളിലൊന്നായ സരാഘട്ടിലെ ധീരമായ നാവിക യുദ്ധത്തിൽ വിജയക്കൊടി പാറിച്ചതിന്റെ പേരിൽ ഇന്നും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.

1669 ഓഗസ്റ്റ് 5 ന് വടക്കൻ ഗുവാഹത്തിയിലെ ദാദരയ്‌ക്കടുത്തുള്ള അലബോയ് കുന്നുകളിൽ മുഗളന്മരുമായി അഹോം വംശം യുദ്ധം നടത്തിയിരുന്നു. തന്റെ സുഹൃത്തായ രജപുത്ര രാജാവിന്റെ നേതൃത്വത്തിൽ മുഗൾ രാജാവ് ഔറംഗസീബ് ആക്രമണത്തിന് ഉത്തരവിട്ടു. മുഗളന്മാരുടെ അതിർത്തിപ്രദേശത്തായിരുന്നു ആക്രമണം. പ്രദേശം ഇവർക്ക് കാര്യമായി അറിയാത്തത് കൊണ്ട് തന്നെ തുറന്ന യുദ്ധത്തിന് തയ്യാറായാണ് മുഗളന്മാർ എത്തിയത്. എന്നാൽ ബോർഫുകാൻ ഒരു ഗറില്ലാ യുദ്ധം നടത്താൻ തീരുമാനിച്ചു. പക്ഷേ രാം സിംഗ് ഒന്നാമൻ തന്റെ മുഴുവൻ സൈന്യത്തേയും അഹോമുകൾക്ക് നേരെ അഴിച്ചുവിട്ടു. യുദ്ധത്തിൽ അഹോം പരാജയപ്പെട്ടു.

അലബോയിലെ തോൽവി രണ്ട് വർഷത്തിന് ശേഷം സരാഘട്ടിൽ നടന്ന മറ്റൊരു ആവേശകരമായ യുദ്ധത്തിന് അഹോമുകളെ പ്രചോദിപ്പിച്ചു. അവിടെ ഇരു വിഭാഗക്കാരും നാവിക യുദ്ധത്തിൽ ഏർപ്പെട്ടു. ലാചിത്, മുഗളന്മാരെ പിന്നിൽ നിന്ന് ആക്രമണം നടത്തി കബളിപ്പിച്ചാണ് പരാജയപ്പെടുത്തിയത്. ബ്രഹ്മപുത്ര നദിയിൽ മുഗളന്മാരുടെ കപ്പലുകൾ മുന്നേറുമ്പോൾ, അഹോമിന്റെ കപ്പലുകൾ പിന്നിൽ നിന്ന് ആക്രമിച്ചു.

വഞ്ചി തുഴയുന്നതിലും, അമ്പ് എയ്യുന്നതിലും, കിടങ്ങുകൾ കുഴിക്കുന്നതിലും, തോക്കുകളും പീരങ്കികളും ഉപയോഗിക്കുന്നതിലും വിദഗ്ധരായിരുന്ന അഹോം പട്ടാളക്കാരുടെ കഴിവ് വിവരിച്ചുകൊണ്ട് രാം സിംഗ് അന്ന് ഔറംഗസീബിന് മറുപടി എഴുതിയിരുന്നതായും പറയപ്പെടുന്നു. എല്ലാ സേനകളെയും നയിച്ചത് ഒരൊറ്റ വ്യക്തിയാണെന്നും ഇന്ത്യയുടെ മറ്റൊരു ഭാഗത്തും അത്തരം യോദ്ധാക്കളെ താൻ കണ്ടിട്ടില്ലെന്നുമാണ് കത്തിൽ രാം സിംഗ് പറയുന്നത്.

വടക്ക് കിഴക്കൻ സൈനിക സേനയിലെ യോദ്ധാവിന്റെ കഴിവ് ഇന്നും അസം റെജിമെന്റീലൂടെ നിലനിൽക്കുന്നുണ്ട്. ലാചിത് ബോർഫുകാന്റെ അസാധാരണമായ ധൈര്യത്തെ നാഷണൽ ഡിഫൻസ് അക്കാദമിയും (എൻഡിഎ) ആദരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്കായി 1999 മുതൽ എല്ലാ വർഷവും മികച്ച കേഡറ്റിന് അദ്ദേഹത്തിന്റെ പേരിൽ സ്വർണ്ണ മെഡൽ നൽകിവരുന്നു. എൻഡിഎയുടെ പ്രവേശന കവാടത്തിൽ ലാചിത്തിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

ലാചിത് ബോർഫുകാന്റെ 400-ാം ജന്മവാർഷികത്തിന്റെ ഭാഗമായി അലബോയിൽ യുദ്ധം ചെയ്ത സൈനികർക്കായി ഒരു യുദ്ധ സ്മാരകം നിർമ്മിക്കുന്നുണ്ട്. അഹോം വംശത്തിലെ ധീര സൈനികരെ സംസ്‌കരിച്ച സ്ഥലം ലോക പൈതൃക സ്മാരകമാക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഇന്ത്യയെ ആക്രമിച്ച കീഴടക്കി തങ്ങളുടെ സ്വത്തുക്കളെല്ലാം തട്ടിയെടുത്ത മുഗളന്മാരെക്കുറിച്ചല്ല അടുത്ത തലമുറ പഠിക്കേണ്ടത്, അവരെ യുദ്ധത്തിൽ തോൽപ്പിച്ച് രാജ്യം സംരക്ഷിച്ച ധീരനേതാക്കന്മാരെക്കുറിച്ചാണ് എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിലപാട്. അതുകൊണ്ട് ഇത്തരം യോദ്ധാക്കളുടെയും രാജ്യവംശങ്ങളുടെയും കഥകളും വീരേതിഹാസങ്ങളും സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്താനൊരുങ്ങുകയാണ് അസം സർക്കാർ.

Tags: Mughalsahom
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാൻ ന്യൂനപക്ഷ കൗൺസിൽ

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാൻ ന്യൂനപക്ഷ കൗൺസിൽ

അകലം കൂടും തോറും റണ്‍സും കൂടണം…! 90 മീറ്ററിന് 8 റണ്‍സ് 100 മീറിന് 10 റണ്‍സ്; ഹിറ്റ്മാന്‍ രോഹിത്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

അകലം കൂടും തോറും റണ്‍സും കൂടണം…! 90 മീറ്ററിന് 8 റണ്‍സ് 100 മീറിന് 10 റണ്‍സ്; ഹിറ്റ്മാന്‍ രോഹിത്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

മുൻ‌കൂർ ജാമ്യം വേണമെങ്കിൽ മഹാത്മാഗാന്ധി, കാമരാജ്, ഡോ. കലാം എന്നിവരെ കുറിച്ച് കുറിപ്പുകൾ എഴുതി സമർപ്പിക്കാനും മുൻപ് പഠിച്ച സ്‌കൂളിലെ ക്ലാസ് മുറികൾ വൃത്തിയാക്കാനും നാല് യുവാക്കൾക്ക് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം

പി.ടി ഉഷയുടെ റെക്കോർഡ് ഭേദിച്ച് വിത്യ; ചരിത്രനേട്ടവുമായി 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ

പി.ടി ഉഷയുടെ റെക്കോർഡ് ഭേദിച്ച് വിത്യ; ചരിത്രനേട്ടവുമായി 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ

ഇസ്രോയുടെ അടുത്ത കാൽവെപ്പ്; ചുവന്ന ഗ്രഹത്തിലേക്ക് കുതിക്കാനൊരുങ്ങി മംഗൾയാൻ-2; രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ  നാല് പേലോഡുകൾ സജ്ജം 

ഇസ്രോയുടെ അടുത്ത കാൽവെപ്പ്; ചുവന്ന ഗ്രഹത്തിലേക്ക് കുതിക്കാനൊരുങ്ങി മംഗൾയാൻ-2; രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ  നാല് പേലോഡുകൾ സജ്ജം 

Load More

Latest News

കരുവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എം.കെ. കണ്ണനെ വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് അയച്ച് ഇഡി

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

സർക്കാരിന്റെ വാക്ക് വീണ്ടും പാഴ്വാക്ക്; ആശുപത്രികളിൽ സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുന്നത് വൈകുന്നു; ആരോഗ്യ പ്രവർത്തകർക്കിടയിലും വിമർശനം

സർക്കാരിന്റെ വാക്ക് വീണ്ടും പാഴ്വാക്ക്; ആശുപത്രികളിൽ സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുന്നത് വൈകുന്നു; ആരോഗ്യ പ്രവർത്തകർക്കിടയിലും വിമർശനം

കാസർകോടും ആ ‘മിറാക്കിൾ’ സംഭവിച്ചു! റെയിൽവേയുടെ 14 മിനിറ്റ് മാജിക്കിന്റെ ചിത്രങ്ങൾ

കാസർകോടും ആ ‘മിറാക്കിൾ’ സംഭവിച്ചു! റെയിൽവേയുടെ 14 മിനിറ്റ് മാജിക്കിന്റെ ചിത്രങ്ങൾ

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies