ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ കരുത്തൻ; മഹീന്ദ്ര എക്സ്‌യുവി 700 പപ്പടം പോലെ തകർന്നു ; ക്രാഷ് ടെസറ്റ് റേറ്റിംഗ് വെറുതെയോ ? സാമൂഹ്യമാദ്ധ്യമങ്ങളിൽ വാഗ്വാദം- Mahindra xuv 700, Accident
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ കരുത്തൻ; മഹീന്ദ്ര എക്സ്‌യുവി 700 പപ്പടം പോലെ തകർന്നു ; ക്രാഷ് ടെസറ്റ് റേറ്റിംഗ് വെറുതെയോ ? സാമൂഹ്യമാദ്ധ്യമങ്ങളിൽ വാഗ്വാദം- Mahindra xuv 700, Accident

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 07:29 pm IST
FacebookTwitterWhatsAppTelegram

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സ്വന്തമാക്കിയതും സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്രയുടെ വാഹനങ്ങളിൽ മികച്ചതുമാണ് എസ്‍യുവി 700. എന്നാൽ തമിഴ്നാട്ടിലെ തീരുപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടം വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചക്കൾക്ക് വഴി വെച്ചിരിക്കുകയാണ്. വാഹനത്തിന് ലഭിച്ച 5 സ്റ്റാറിനെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചേരി തിരിഞ്ഞ് തർക്കം നടക്കുന്നു. തിരുപ്പൂർ ജില്ലയിലെ കൊടുവായിന് സമീപമാണ് അപകടം നടന്നത്. അമിത വേ​ഗതയിൽ വന്ന എസ്‍യുവി 700 സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരിൽ അഞ്ച് പേരും മരണപ്പെട്ടു. ഒരാളുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്.

അമിത വേ​ഗത്തിൽ വന്ന എസ്‍യുവിയുടെ ഇടിയുടെ ആഘാതത്തിൽ ബസ് റോഡിനോട് ചേർന്നുള്ള കുഴിയിലേക്ക് മറിഞ്ഞു. ബസിന്റെ ആക്സിൽ പൂർണ്ണമായും തകർന്നിട്ടുണ്ട്. എസ്‍യുവിയുടെ മുൻഭാ​ഗവും റൂഫും പൂർണ്ണമായും തകർന്നു. കാറിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ ലഭിച്ച വാഹനമാണ് തകർന്നിരിക്കുന്നതെന്ന് ചിലർ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തതോടെ മറുഭാ​ഗം ക്രാഷ് ടെസ്റ്റ് സംബന്ധിച്ചും വാഹനത്തിന്റെ മികവ് ചൂണ്ടിക്കാട്ടിയും രം​ഗത്തു വന്നു. എസ്‍യുവി പൂർണ്ണമായും തകരണമെങ്കിൽ, ആക്സിൽ അടക്കം തകർന്ന് ബസ് കുഴിയിൽ ചെന്ന് പതിക്കണമെങ്കിൽ കാർ ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും വേ​ഗത്തിൽ വന്ന് നിയന്ത്രണം വിട്ടതാകാണം എന്ന് വാഹനപ്രേമികൾ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ വിപണിയിലിറങ്ങിയ എസ്‍യുവികളിൽ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സ്വന്തമാക്കിയ വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര എസ്‍യുവി 700. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റുകളിൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5-സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിൽ 4-സ്റ്റാർ റേറ്റിംഗുമാണ് മഹീന്ദ്ര XUV700 നേടിയത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 17 പോയിന്റിൽ 16.03 പോയിന്റ് വാഹനം സ്വന്തമാക്കിയിരുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമ്മിത കാറാണ് മഹീന്ദ്ര XUV700. 7 എയർബാഗുകൾ, ESP, ADAS എന്നിങ്ങനെ അധിക സുരക്ഷാ സവിശേഷതകളുള്ള ഏറ്റവും മികച്ച എസ്‍യുവിയാണ് മഹീന്ദ്ര XUV700 എന്ന് എൻസിഎപി പറഞ്ഞിരുന്നു.

വലിയ സുരക്ഷ സംവിധാനങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന വാഹനം എങ്ങനെയാണ് വലിയ അപകടം വരുത്തി വെച്ചതെന്ന് പലരും ചോദിക്കുന്നു. അതിന് വിദ​​ഗ്ദരും വാഹനപ്രേമികളും കൃത്യമായ ഉത്തരവും നൽകുന്നു. എത്ര സുരക്ഷ പ്രധാനം ചെയ്യുന്ന വാഹനമാണെങ്കിലും അളവിൽ കവിഞ്ഞ അമിത വേ​ഗതയും നിയന്ത്രണമില്ലായ്മയും ആഘാതവും യാത്രക്കാരുടെ ജീവനെടുക്കും. ഒരു വാഹനം ക്രാഷ് ടെസ്റ്റ് നടത്തുക 64 കിലോമീറ്റർ വേ​ഗതയിലാണ്. മഹീന്ദ്ര XUV700 പരമാവധി സ്പീഡ് 200kmph ആണ്. തിരുപ്പൂരിൽ നടന്ന അപകടം അനിയന്ത്രിതമായ വേ​ഗതയിൽ വന്നതുകൊണ്ട് മാത്രം സംഭവിച്ചതാണ്. വാഹനം 150 kmph-ൽ അധികം വേ​ഗതയിലാണ് എത്തിയത്. അതിനാൽ തന്നെ ചിന്തിക്കാൻ കഴിയാത്ത അത്രയും വലിയ ആഘാതമാണ് വാഹനത്തിന് സംഭവിച്ചിരിക്കുന്നത്. ആക്സിൽ പൂർണ്ണമായും തകർത്ത് ബസിനെ റോഡിൽ നിന്നും തെറിപ്പിക്കണമെങ്കിൽ വാഹനത്തിന്റെ സ്പീഡ് മാത്രമല്ല കരുത്തുമാണ് തെളിയുന്നത്. എത്ര വലിയ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയാലും തെറ്റായ ഡ്രൈവിം​ഗ് അപകടം വിളിച്ചു വരുത്തുമെന്നാണ് തമിഴ്നാട്ടിലുണ്ടായ അപകടം ചൂണ്ടിക്കാണിക്കുന്നത്.

Tags: mahindra
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies