ബജാലി: അസമിൽ കടയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് ബജാലി, നൽബാരി ജില്ലാ പോലീസ് സേനകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 92.550 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കൈവശം വെച്ചതിന് കൊയിലാഷ് ദാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 6 വൈകുന്നേരമാണ് രഹസ്യവിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയത്. ബജാലിയിലെ മഹ്താലി ഗാവിലാണ് പരിശോധന. കൊയ്ലാഷ് ദാസിന്റെ കടയിൽ പോലീസ് സംഘം പരിശോധന നടത്തിയതോടെ വൻ തോതിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവ് എത്തിക്കുന്ന വ്യക്തികളിലേയ്ക്കും വിൽക്കുന്നവരിലേയ്ക്കും അന്വേഷണം നടത്തുമെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ ഓഗസ്റ്റ് 2ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും അസം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ നിന്ന് 15 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. പരിശോധനയിൽ മൂന്ന് മയക്കുമരുന്ന് കടത്തുകാർ പിടിയിലായിരുന്നു.
Comments