ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിന്റെ 10ാം ദിനത്തിൽ 49 മെഡലുമായി കുതിപ്പ് തുടരുന്നു. പുരുഷന്മാരുടെ ടേബിൾ ടെന്നീസിൽ ഇന്ത്യയ്ക്ക് വെള്ളി നേടി.ശരത് കമൽ-സത്യൻ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ഹാൾ-ലിയാം പിച്ച്ഫോർഡ് സഖ്യവുമായിട്ടായിരുന്നു മത്സരം. 11-8, 8-11, 3-11, 11-7, 4-11 ആണ് സ്കോർ.
അതേസമയം വനിതകളുടെ 50 കിലോഗ്രാം ബോക്സിങ്ങിൽ ഇന്ത്യയുടെ നിഖാത്ത് സെറീന് സ്വർണം ലഭിച്ചു. നിലവിൽ
പുരുഷ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ അചന്ത ശരത് കമാൽ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാളിനെ നേരിടുകയാണ്.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപികാ പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യം വെങ്കല മെഡലിനായി ഓസ്ട്രേലിയൻ സഖ്യത്തെയും നേരിടുകയാണ്.
പത്താം ദിനത്തിലെ മത്സരങ്ങൾ അവസാനിക്കാനിരിക്കുമ്പോൾ 49 മെഡലുകളോടെ ഇന്ത്യ 5 ാം സ്ഥാനത്ത് തുടരുകയാണ്. 17 സ്വർണവും 13 വെള്ളിയും 19 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
Comments