അനധികൃത ആയുധ വിതരണം; അന്തർ സംസ്ഥാന സംഘത്തിലെ രണ്ട് പേർ പിടിയിൽ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത ആയുധ വിതരണം; അന്തർ സംസ്ഥാന സംഘത്തിലെ രണ്ട് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 11:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തോക്കുകൾ വിതരണം ചെയ്യുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. പഞ്ചാബ് സ്വദേശികളായ 21-കാരായ ഗഗൻദീപ് സിംഗ്, ആകാശ് ദീപ് എന്നിവരെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 15 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും കണ്ടെടുത്തു. അനധികൃത ആയുധ വിതരണത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്.

ഇവർ മദ്ധ്യപദേശിൽ നിന്നുള്ള അനധികൃത തോക്ക് വിതരണക്കാരുമായി ബന്ധപ്പെട്ടതായും അവരിൽ നിന്ന് അനധികൃത തോക്കുകൾ വാങ്ങുന്നതായും പേലീസ് വ്യക്തമാക്കി. സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ നിരീക്ഷണം ഏർപ്പെടുത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അനധികൃതമായി തോക്ക് വിതരണം ചെയ്യുന്ന സംഘത്തിന്റെ ഭാഗമാണ് ഇരുവരുമെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മധ്യപ്രദേശിലെ സെൻധവയിൽ നിന്നുള്ള ദീപക് ബർണാല, സോഹൻ ബർണാല എന്നിവരിൽ നിന്ന് ആയുധങ്ങൾ വാങ്ങി മറിച്ചു വിൽക്കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ദീപക് ബർണാലയും സോഹൻ ബർണാലയും വർഷങ്ങളായി അനധികൃത ആയുധ വിതരണത്തിൽ ഏർപ്പെട്ടിരുന്നതായി പ്രതികൾ പറഞ്ഞു. അനധികൃത പിസ്റ്റളുകൾ ഒന്നിന് 12,000 മുതൽ 15,000 രൂപ വരെ വാങ്ങി ഡൽഹിയിലും പഞ്ചാബിലും 25,000 മുതൽ 30,000 രൂപ വരെ വിലയ്‌ക്കാണ് ഇവർ വിൽക്കുന്നതെന്നും അറസ്റ്റിലായവർ വെളിപ്പെടുത്തി. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

 

Tags: delhi policeillegal arms
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies