മുംബൈ: ഇന്ത്യയുടെ ഗ്രാമീണമേഖലയിലെ കഴിവുകളെ എന്നും പരമാവധി പ്രചരിപ്പിക്കുന്ന വ്യവസായി ആനന്ദ് മഹീന്ദ്ര മറ്റൊരു വീഡിയോയുമായി രംഗത്ത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണവേട്ടയെ അഭിനന്ദിച്ചുകൊണ്ടാണ് ഒരു ഗ്രാമീണ ബാലന്റെ കായിക പ്രദർശന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കൊച്ചു മിടുക്കനിൽ ഇന്ത്യയുടെ ഭാവി കാണണമെന്നും മഹീന്ദ്ര ആഹ്വാനം നൽകുന്നു.
And after the Gold rush for India at the #CWG2022 the next generation of talent is shaping up. Unsupported. We need to get this talent on the fast track. (This video shared by a friend who has seen this boy in a village near Tirunelveli) pic.twitter.com/DXBcGQjMX0
— anand mahindra (@anandmahindra) August 9, 2022
ഇതാ കോമൺവെൽത്തിലെ സ്വർണ്ണവേട്ട കഴിഞ്ഞ് നിൽക്കുന്ന ഇന്ത്യൻ കായികരംഗത്തേക്ക് പുതിയ തലമുറയിലെ കായിക പ്രതിഭകൾ രൂപപ്പെടുന്നു. ആരും അവനെ സഹായിക്കാനില്ല. ഇത്തരം പ്രതിഭകളെ നമ്മളാണ് കണ്ടെത്തി മികച്ച അവസരം നൽകി വളർത്തേണ്ടത്.
തമിഴ്‌നാട്ടിലെ തിരുനൽവേലിയിലെ ഒരു കൊച്ചുകുട്ടിയുടെ അഭ്യാസ പ്രകടനമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. യാതൊരു സൗകര്യങ്ങളുമില്ലാതെ ടാറിട്ട റോഡിലൂടെ ഓടിവന്ന് കുട്ടിക്കരണം മറിയുന്ന ഒരു കുട്ടി. വായുവിൽ ഉയർന്ന് മലക്കംമറിഞ്ഞ് നിലത്ത് തിരികെ എത്തുന്ന അസാമാന്യ കായിക കരുത്താണ് ആ തമിഴ് ബാലൻ പ്രകടിപ്പിക്കുന്നത്. ബാല്യത്തിന്റെ നിശ്ചയദാർഢ്യവും നിർഭയത്വവുമാണ് വീഡിയോയിലൂടെ ആനന്ദ് മഹീന്ദ്ര രാജ്യത്തിനായി പ്രചരിപ്പിച്ചത്.















