ചെന്നൈ: പ്രധാനമന്ത്രിയുടെ ഹർഘർ തിരംഗ ഏറ്റെടുത്ത് ജനങ്ങൾ. തമിഴ്‌നാട്ടിലെ സ്വർണ പണിക്കാനായ ഒരാൾ ഹർഘർ തിരംഗ പ്രചാരണം ഏറ്റെടുത്തതിന്റെ ഫോട്ടോകളാണ് ഇപ്പോൾ വൈറലാവുന്നത്.
കണ്ണിൽ ത്രിവർണം വരച്ചാണ് അദ്ദേഹം പ്രചരണത്തിന്റെ ഭാഗമായത്. യുഎംടി രാജ എന്ന 52 കാരനാണ് ദേശീയപതാകയോടുള്ള തന്റെ സ്‌നേഹത്തിനും ആദരവിനും പുതിയ മാനം തീർത്തത്. മുട്ടത്തോടിനുള്ളിലെ വെള്ള പാടയാണ് അദ്ദേഹം ത്രിവർണക്കൊടി വരയ്‌ക്കാനുള്ള ഫ്രെയിമായി തിരഞ്ഞെടുത്തത്.
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ ഇതിന് മുമ്പും തന്റെ കഴിവുകളിലൂടെ ആളുകളുടെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാനിധിയുടെ ഒരു മിനിയേച്ചർ ചിത്രം വരച്ച് മുമ്പ് വാർത്തകളിലിടം നേടിയിരുന്നു.















