പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്ക്ക് വഴിയൊരുങ്ങുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 09:13 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിൽ ലഷ്കർ-ഇ-ത്വയ്ബ  തലവൻ ഹാഫിസ് സയ്യി ദിനെതിരെ ജമ്മു പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്  പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. സയ്യിദിനെ ‘പ്രഖ്യാപിത കുറ്റവാളി’  ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും ഉടൻ എൻഐഎ ആരംഭിക്കും.

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 25 പേരും ഹിന്ദുക്കളായ വിനോദസഞ്ചാരികളുമായിരുന്നു.

ജൂലൈ 6-ന് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഹാഫിസ് സയ്യിദാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്ന് എന്ന് എൻഐഎ ചൂണ്ടിക്കാട്ടിയിരുന്നു. ഇയാൾ പാകിസ്താനിൽ നിന്ന് ആക്രമണം ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് ജമ്മു പ്രത്യേക കോടതിയെ സമീപിച്ച് സയ്യിദിനെതിരെ ​കാലപരിധിയില്ലാത്ത ഓപ്പൺ ഓപ്പൺ ഡേറ്റഡ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് എൻഐഎ ആവശ്യപ്പെട്ടത്. ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് സമഗ്രവും നീതിപൂർവവുമായ അന്വേഷണത്തിന് അനിവാര്യമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

വാറണ്ടിന്റെ അടിസ്ഥാനത്തിൽ സഈദിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കാൻ എൻഐഎ അപേക്ഷ നൽകും. തുടർന്ന് നയതന്ത്ര മാർഗങ്ങളിലൂടെ പാകിസ്താനോട് സയ്യിദിനെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെടും. എന്നാൽ പാകിസ്താൻ സഹകരിക്കില്ലെന്ന വിലയിരുത്തലുള്ളതിനാൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 356 പ്രകാരം പ്രതി ഹാജരാകാതെയുള്ള വിചാരണ നടത്താനാണ് എൻഐഎയുടെ നീക്കം.

ഇന്ത്യയുടെ പുതിയ ക്രിമിനൽ നിയമങ്ങളിൽ ഉൾപ്പെടുത്തിയ ഈ വ്യവസ്ഥ പ്രകാരം പ്രഖ്യാപിത കുറ്റവാളികളായ ഭീകരരെയും ഒളിവിലുള്ള പ്രതികളെയും നേരിട്ട് ഹാജരാകാതെയും വിചാരണ ചെയ്യാൻ സാധിക്കും. ഹാഫിസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം, വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വിദേശത്തുള്ള ഒളിവുപ്രതികൾക്കെതിരെ നടപടികൾ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിയമഭേദഗതി കൊണ്ടുവന്നത്.

പഹൽഗാം ഭീകരാക്രമണക്കേസിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ഫൈസൽ ജട്ട് അഥവാ സുലൈമാൻ, ഹബീബ് താഹിർ അഥവാ ജിബ്രാൻ ഭായ്, ഹംസ അഫ്ഗാനി എന്നീ പാകിസ്താൻ ഭീകരരെയും ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) നേതാവ് സാജിദ് സൈഫുള്ള ജട്ട്, രണ്ട് പ്രാദേശിക സഹായികൾ എന്നിവരെയും എൻഐഎ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ആവശ്യമായ വിവരങ്ങളും ബൈസരൻ മേഖലയിലെ കൃത്യമായ ലൊക്കേഷനും പാകിസ്താനിൽ നിന്നാണ് ഭീകരർക്ക് കൈമാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

26/11 മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ ഹാഫിസ് സയ്യിദിനെതിരെ  ഭീകരവാദവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പഹൽഗാം ആക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്കും ഭീകര ശൃംഖലയുടെ മുഴുവൻ ഗൂഢാലോചനയും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് എൻഐഎ അറിയിച്ചു.

Tags: hafeez sayeedpahalagam terror attack
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies