ഗുവാഹട്ടി: എയ്ഡ്സ് ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ച് പതിനഞ്ചുകാരി. അസമിലെ ഹാജോയിലാണ് നടുക്കുന്ന സംഭവം നടന്നത്. തന്റെ പ്രണയം ആത്മാർത്ഥതയുള്ളതെന്ന് തെളിയിക്കാനാണ് പെൺകുട്ടിയുടെ ഈ കടുംകൈ.
ഹാജോയിലെ സത്ഡോലയിൽ നിന്നുള്ള എയ്ഡ്സ് ബാധിതനായ യുവാവിനെ ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും കമിതാക്കളായി മാറുകയായിരുന്നു. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്നേഹം സത്യമാണെന്ന് തെളിയിക്കാൻ യുവാവ് ആവശ്യപ്പെട്ടപ്പോൾ സിറിഞ്ച് ഉപയോഗിച്ച് പെൺകുട്ടി കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തി വെയ്ക്കുകയായിരുന്നു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പെൺകുട്ടി.
ഇതിന് മുമ്പ് കാമുകനൊപ്പം വീട് വിട്ട് ഇറങ്ങിപ്പോയ പെൺകുട്ടിയെ വീട്ടുകാരും പോലീസും ചേർന്നാണ് തിരിച്ചെത്തിച്ചത്.
Comments